ETV Bharat / sports

മില്‍ഖ വീണ്ടും ആശുപത്രിയില്‍; പ്രധാനമന്ത്രിയുമായി സംസാരിച്ചു - സ്പ്രിന്‍റ് ഇതിഹാസം

91കാരനായ താരത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

Milkha Singh  ETV Bharat  മില്‍ഖാ സിങ്  ഇടിവി ഭാരത്  ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രി  സ്പ്രിന്‍റ് ഇതിഹാസം  ആരോഗ്യനില തൃപ്തികരം
മില്‍ഖ വീണ്ടും ആശുപത്രിയില്‍; പ്രധാനമന്ത്രിയുമായി സംസാരിച്ചു
author img

By

Published : Jun 4, 2021, 3:18 PM IST

ന്യൂഡല്‍ഹി: ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖ സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. മില്‍ഖ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയിലാണ് മില്‍ഖയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

91കാരനായ താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ കൊവിഡ് ബാധിച്ച മില്‍ഖ രോഗം ഭേദമായി ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകാരം മെയ് 24ന് ആശുപത്രി വിട്ടിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ശേഷവും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്‌ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read: മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് മെസിയും കൂട്ടരും

മില്‍ഖ സിങ്ങിന്‍റെ ഭാര്യ നിര്‍മല്‍ കൗറിനും കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിര്‍മല്‍ കൗറും നിലവില്‍ ചികിത്സയിലാണ്. വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. 'പറക്കും സിങ്' (ദി ഫ്ലൈയിങ് സിങ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മില്‍ഖ സിങ് ഏഷ്യൻ ഗെയിംസിലും കോമൺ‌വെൽത്ത് ഗെയിംസിലും 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.