ETV Bharat / sports

Formula 1 | ഫോര്‍മുല ട്രാക്കില്‍ അപകടം; മിക് ഷൂമാക്കറുടെ കാർ തകർന്നു

കാര്‍ ഇടിച്ചുതകർന്നതോടെ മിക് ഷൂമാക്കര്‍ സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.

Formula 1  f1 gp  Saudi Arabian grand prix 2022  സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീ 2022  Formula 1 | ഫോര്‍മുല ട്രാക്കില്‍ അപകടം; മിക് ഷൂമാക്കറുടെ കാർ തകർന്നു  Mick Schumacher car Crashed Saudi Arabian GP Qualifying  Formula 1: Mick Schumacher's Horror Crash At Saudi Arabian GP Qualifying  ഇതോടെ മിക് ഷൂമാക്കര്‍ സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.  Mick Schumacher was eliminated for the Saudi Arabian Grand Prix
Formula 1 | ഫോര്‍മുല ട്രാക്കില്‍ അപകടം; മിക് ഷൂമാക്കറുടെ കാർ തകർന്നു
author img

By

Published : Mar 27, 2022, 9:11 PM IST

ജിദ്ദ: ഫോര്‍മുല വണ്‍ ട്രാക്കില്‍ ദുരന്ത ഭീതിയുയര്‍ത്തി മറ്റൊരു അപകടം. സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ മകന്‍ മിക് ഷൂമാക്കറുടെ കാര്‍ അപകടത്തില്‍പെട്ടു. അമേരിക്കന്‍ കമ്പനി ഹാസിന്‍റെ ഡ്രൈവറാണ് മിക്.

  • Mick Schumacher will miss the Saudi Arabian GP after a huge accident in qualifying.

    That Mick is physically well after the crash is another reminder of the strength and safety of modern F1 cars for which we are incredibly thankful#SaudiArabianGP #F1 pic.twitter.com/qhLcw0elb7

    — Formula 1 (@F1) March 26, 2022 " class="align-text-top noRightClick twitterSection" data=" ">

ഇരുപത്തിമൂന്നുകാരനായ താരത്തിന്‍റെ കാര്‍ ജിദ്ദ സര്‍ക്യൂട്ടിന്‍റെ 12-ാം വളവിന് സമീപത്തെ കോണ്‍ക്രീറ്റ് ചുമരില്‍ ഇടിച്ചുതകരുകയായിരുന്നു. ഇതോടെ മിക് ഷൂമാക്കര്‍ സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.

170 മൈല്‍ വേഗത്തിലായിരുന്നു മികിന്‍റെ കാര്‍ പാഞ്ഞത്. കാര്‍ മതിലില്‍ ഇടിച്ചതിനു പിന്നാലെ റെഡ് ഫ്‌ളാഗ് ഉയര്‍ത്തി റേസ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘം താരത്തെ ആകാശ മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മത്സരം ഒരു മണിക്കൂര്‍ തടസപ്പെട്ടു.

ALSO READ: IPL 2022 | പതിവ് തെറ്റിച്ചില്ല, മുംബൈ തോറ്റു തുടങ്ങി, അടിച്ച് ജയിച്ച് ഡല്‍ഹിയും

പിന്നീട് താന്‍ സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കി മിക് ട്വീറ്റ് ചെയ്‌തു. താരം ആശുപത്രി വിട്ട് താമസസ്ഥലത്ത് എത്തിയതായി ഹാസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.