ക്വിറ്റോ: ഫുട്ബാൾ മത്സരങ്ങൾക്കിടെ സുരക്ഷ ക്രമീകരണങ്ങൾ മറികടന്ന് തങ്ങളുടെ ഇഷ്‌ടതാരങ്ങളുടെ അടുത്തേക്ക് ആരാധകർ ഓടിയടുക്കുന്നത് സ്ഥിരം കാഴചയാണ്. ആരാധനപാത്രങ്ങളായ സൂപ്പർതാരങ്ങളെ ഒന്ന് അടുത്ത് കാണാനും കൂടെ നിന്ന് സെല്‍ഫിയെടുക്കാനും വേണ്ടിയാണ് അവര്‍ ഗ്രൗണ്ടിലേക്കെത്തുന്നത്. അത്തരത്തിൽ ഗ്രൗണ്ടിലെത്തിയ ഒരു ആരാധകൻ മെസിയെ വലിച്ച് ഫ്രെയിമിലാക്കിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ ദിവസം ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ആരാധകന്‍ ലയണല്‍ മെസിയുടെ അടുത്തേക്ക് ഓടിയടുത്ത് സെല്‍ഫിയെടുത്തു. മത്സര ശേഷം മെസി ഡ്രസിംഗ് റൂമിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. ആരാധകന്‍റെ സെൽഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
-
This Ecuador fan recorded himself running up to Lionel Messi after their match against Argentina.
— ESPN FC (@ESPNFC) March 31, 2022 " class="align-text-top noRightClick twitterSection" data="
(via jossuegarzon/IG) pic.twitter.com/Fcu4NsGR9L
">This Ecuador fan recorded himself running up to Lionel Messi after their match against Argentina.
— ESPN FC (@ESPNFC) March 31, 2022
(via jossuegarzon/IG) pic.twitter.com/Fcu4NsGR9LThis Ecuador fan recorded himself running up to Lionel Messi after their match against Argentina.
— ESPN FC (@ESPNFC) March 31, 2022
(via jossuegarzon/IG) pic.twitter.com/Fcu4NsGR9L
ഇക്വഡോർ ജഴ്‌സിയണിഞ്ഞ ആരാധകൻ മെസിയെ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും ആരാധകന്‍റെ കടന്നുകയറ്റത്തിന് വഴിവെച്ച സുരക്ഷ പാളിച്ചയിൽ താരം തൃപ്‌തനല്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മെസിയുടെ കഴുത്തിന് ചുറ്റിപിടിച്ചാണ് ആരാധകന്‍ സെല്‍ഫിയെടുത്തത്. വിഡിയോയിൽ മെസി രോഷാകുലനാകുന്നതും കാണാം. സംഭവത്തിന് പിന്നാലെ ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ നിന്ന് നീക്കി.
ALSO READ: Qatar World Cup 2022 | ജർമനിയും സ്‌പെയിനും ഒരു ഗ്രുപ്പിൽ, മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ
സംഭവത്തിന് ശേഷം ജോഷ്വ ഗാർസോൺ ചെറിയ കുറിപ്പോടെ സെൽഫി ഇൻസറ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തു.
'നമ്മൾ ഒരു തവണ മാത്രമേ ജീവിക്കുകയുള്ളു. എനിക്ക് ആ ഒന്ന് തന്നെ ധാരാളം, കാരണം ഞാൻ ഏറ്റവും വലിയ കളിക്കാരനായ ലയണൽ മെസിയെ കണ്ടുമുട്ടി. നിങ്ങളുടെ മനോഹരമായ ഫുട്ബോൾ കൊണ്ട് എനിക്ക് നൽകിയ എല്ലാ സന്തോഷകരമായ നിമിഷങ്ങൾക്കും നന്ദി. ഞാൻ നിങ്ങളെയും ഈ കളിയെയും വളരെയധികം സ്നേഹിക്കുന്നു'- ജോഷ്വ കുറിച്ചു.