പാരീസ് : ഫ്രഞ്ച് ലീഗില്‍ ഗോളും അസിസ്‌റ്റുമായി മെസി തിളങ്ങിയ മത്സരത്തില്‍ പിഎസ്‌ജിക്ക് തകര്‍പ്പന്‍ ജയം. ലില്ലിയെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. ജയത്തോടെ പിഎസ്‌ജി ലീഗിൽ പരാജയമറിയാത്ത 14 മത്സരങ്ങൾ പൂര്‍ത്തിയാക്കി.
പത്താം മിനിട്ടിൽ ലില്ലെ ഗോൾകീപ്പറുടെ ഒരു അബദ്ധത്തിൽ നിന്ന് ഡനിലോയാണ് പി.എസ്.ജിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത് . ഈ ഗോളിന് 28-ാം മിനിട്ടിൽ ബോട്‌മാനിലൂടെ ലില്ലെ മറുപടി നൽകി. പിന്നീട് 32-ാം മിനിട്ടിൽ മെസിയുടെ കോർണറിൽ നിന്ന് കിംപമ്പെ പി എസ് ജിക്ക് ലീഡ് തിരികെ നൽകി.
-
Easy work for #Messi #PSG pic.twitter.com/YmrSTWqiHQ
— Andrew R (@kidcue) February 6, 2022 " class="align-text-top noRightClick twitterSection" data="
">Easy work for #Messi #PSG pic.twitter.com/YmrSTWqiHQ
— Andrew R (@kidcue) February 6, 2022Easy work for #Messi #PSG pic.twitter.com/YmrSTWqiHQ
— Andrew R (@kidcue) February 6, 2022
38-ാം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് എംബാപ്പെ നടത്തിയ മുന്നേറ്റം മെസിയിൽ എത്തുകയും മെസി ഒരു ചിപ്പിലൂടെ ഗോൾ കീപ്പറെ കബളിപ്പിച്ച് വല കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 51-ാം മിനിട്ടിൽ മധ്യനിര താരം ഡാനിലോ വീണ്ടും ഗോൾ കണ്ടെത്തി. അതുകഴിഞ്ഞ് 67ആം മിനുട്ടിൽ എംബാപ്പെ കൂടി ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.
ALSO READ:രണ്ട് കിട്ടിയപ്പോൾ നാല് കൊടുത്തു.. ഇത് പുതിയ ബാഴ്‌സ.. ആദ്യ നാലില്‍ തിരികെയെത്തി
'എനിക്ക് സംശയമൊന്നുമില്ല, മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എല്ലാവരെയും പോലെ താരത്തിനും പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ സമയം ആവശ്യമാണ്. കോവിഡ് ബാധിതനായതുമൂലം ഒരു മാസത്തോളം പുറത്തിരുന്ന താരത്തിന് തന്‍റെ മികച്ച ശാരീരികശേഷി വീണ്ടെടുക്കാൻ സമയം ആവശ്യമാണ്' - മത്സരശേഷം പൊച്ചെട്ടിനോ പറഞ്ഞു.
-
Pochettino: I have no doubts, Messi is the best player in the world. pic.twitter.com/lJlzmkuAVq
— Leo Messi 🔟 (@WeAreMessi) February 7, 2022 " class="align-text-top noRightClick twitterSection" data="
">Pochettino: I have no doubts, Messi is the best player in the world. pic.twitter.com/lJlzmkuAVq
— Leo Messi 🔟 (@WeAreMessi) February 7, 2022Pochettino: I have no doubts, Messi is the best player in the world. pic.twitter.com/lJlzmkuAVq
— Leo Messi 🔟 (@WeAreMessi) February 7, 2022
ലില്ലെയുടെ മൈതാനത്ത് നടന്ന മത്സരത്തിലെ വിജയത്തോടെ ലീഗ് ടേബിളിൽ രണ്ടാമതുള്ള മാഴ്‌സയേക്കാൾ പതിമൂന്ന് പോയിന്‍റ് വ്യത്യാസത്തിലാണ് പിഎസ്‌ജി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 23 കളിയില്‍ 56 പോയിന്‍റാണ് പി.എസ്.ജിക്കുള്ളത്. നിലവിലെ ജേതാക്കളായ ലില്ലെ 11-ാം സ്ഥാനത്താണ്.