മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള ഒരുക്കം ഗംഭീരമാക്കി സിമോണ ഹാലെപ്. മെൽബൺ സമ്മർ സെറ്റ് ട്രോഫി ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടിയാണ് രണ്ടാം സീഡായ സിമോണ പുതിയ സീസണില്‍ മിന്നുന്ന തുടക്കം കുറിച്ചത്.
ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മൂന്നാം സീഡ് താരം വെറോണിക്ക കുഡെർമെറ്റോവയെയാണ് റൊമാനിയൻ താരം കീഴടക്കിയത്. സ്‌കോര്‍: 6-2, 6-3.
പരിക്കുകള്‍ അലട്ടിയ 15 മാസങ്ങള്‍ക്ക് ശേഷം താരത്തിന്‍റെ ആദ്യ ട്രോഫി കൂടിയാണിത്. നേരത്തെ 2020ല്‍ റോമിലാണ് സിമോണ അവസാനമായി ട്രോഫി ഉയര്‍ത്തിയത്.
മൊത്തത്തിൽ ഡബ്ല്യുടിഎ ഫൈനലില്‍ 23 തവണയാണ് സിമോണ കളിക്കാനിറങ്ങിയിട്ടുള്ളത്. ഇതടക്കം 18 തവണയും ജയിച്ച് കയറാനും താരത്തിനായി.
also read: മെൽബൺ സമ്മർ സെറ്റ് ട്രോഫി കിരീടം റാഫേൽ നദാലിന്
അതേസമയം വെറോണിക്കയുടെ രണ്ടാം ഫൈനലായിരുന്നുവിത്. കഴിഞ്ഞ ഏപ്രിലിൽ ചാൾസ്റ്റണിൽ തന്റെ കന്നി കിരീടം നേടന്‍ താരത്തിനായിരുന്നു.