ETV Bharat / sports

Abu Dhabi Grand Prix : വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ - അബുദാബി ഗ്രാൻപ്രീ

അബുദാബി ഗ്രാൻപ്രീയിൽ കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യൻ മെഴ്‌സിഡസിന്‍റെ ലൂവിസ് ഹാമിൽട്ടനെയാണ് വെർസ്‌തപ്പാൻ കീഴടക്കിയത്

Max Verstappen wins first Formula One title  Abu Dhabi Grand Prix  Max Verstappen wins  Max Verstappen Red Bull  Lewis Hamilton  മാക്‌സ് വെർസ്‌തപ്പാൻ ലോക ചാമ്പ്യൻ  ഫോർമുല വണ്‍ ഗ്രാൻപ്രി  ലൂവിസ് ഹാമിൽട്ടണ്‍  അബുദാബി ഗ്രാൻപ്രീ  വേഗരാജാവായി വെർസ്‌തപ്പാൻ
Abu Dhabi Grand Prix: വേഗതയോടെ വെർസ്‌തപ്പാൻ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ
author img

By

Published : Dec 12, 2021, 9:13 PM IST

അബുദാബി : ഫോര്‍മുല വൺ (Formula one) കാറോട്ടത്തില്‍ ഈ സീസണിലെ ലോക ചാമ്പ്യനായി റെഡ്‌ബുൾ ഡ്രൈവർ മാക്‌സ് വെർസ്‌തപ്പാൻ. അബുദാബി ഗ്രാന്‍റ്പ്രീയിൽ കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യൻ മെഴ്‌സിഡസിന്‍റെ ലൂവിസ് ഹാമിൽട്ടനെ അവസാന ലാപ്പിൽ അട്ടിമറിയിലൂടെയാണ് വെർസ്‌തപ്പാൻ കീഴടക്കിയത്.

ഇന്നലെ ഇരുവരും 369.5 പോയിന്‍റ് വീതം നേടി സമനിലയിലായിരുന്നു. ഇന്നലെ നടന്ന പോൾ പൊസിഷനിൽ വെർസ്‌തപ്പാൻ മത്സരത്തിൽ നിർണായക മുൻതൂക്കം നേടിയിരുന്നു. അതിനാൽ തന്നെ ഹാമിൽട്ടൻ ഗ്രിഡിൽ രണ്ടാമനായാണ് മത്സരം തുടങ്ങിയത്.

ALSO READ: 'കോലിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്' ; ക്യാപ്‌റ്റൻസി വിവാദത്തിൽ ബിസിസിഐക്കെതിരെ മുൻ പരിശീലകൻ

1974ന് ശേഷം ആദ്യമായാണ് സീസണിലെ അവസാന മത്സരത്തിലേക്ക് ഒരേ പോയിന്‍റുമായി രണ്ട് താരങ്ങൾ എത്തുന്നത്. അതേസമയം ഏറ്റവുമധികം ഫോർമുല വണ്‍ കിരീടം എന്ന റെക്കോഡ് നേട്ടത്തിലേക്കെത്താൻ ഹാമിൽട്ടന് സാധിച്ചില്ല. നിലവിൽ ഏഴ്‌ കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിനൊപ്പമാണ് ഹാമിൽട്ടണ്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.