ETV Bharat / sports

'അമൂല്യമായ തുടക്കം' ; അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് ഷറപ്പോവ

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഷറപ്പോവ അറിയിച്ചത്

Maria Sharapova announces first pregnancy on her 35th birthday  Maria Sharapova  Maria Sharapova first pregnancy  അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ഷറപ്പോവ  ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് മരിയ ഷറപ്പോവ  ഷറപ്പോവ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
''അമൂല്യമായ തുടക്കം''; അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ഷറപ്പോവ
author img

By

Published : Apr 20, 2022, 3:40 PM IST

വാഷിങ്‌ടണ്‍ : അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഷറപ്പോവ അറിയിച്ചത്. തന്‍റെ 35ാം വയസിലാണ് താരം ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.

കടല്‍ത്തീരത്ത്‌ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച താരം 'അമൂല്യമായ തുടക്കം' എന്നാണ് അതിനുനല്‍കിയ തലക്കെട്ട്. 'രണ്ട് പേര്‍ക്ക് വേണ്ടിയുള്ള ബെര്‍ത്ത് ഡേ കേക്ക് ഒറ്റയ്ക്ക് കഴിക്കുന്നത് എന്‍റെ പ്രത്യേകതയാണ്' - താരം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് വ്യവസായിയായ അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് ഷറപ്പോവയുടെ പങ്കാളി. 2018 മുതൽ ഡേറ്റ് ചെയ്യുന്ന ഇരുവരും 2020 ഡിസംബറിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ റഷ്യന്‍ താരം 2020ലാണ് ടെന്നിസില്‍ നിന്ന് വിരമിച്ചത്.

also read: എംഎംഎ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഫൈറ്ററായി ലൈഷ്‌റാം സുർബാല ദേവി

തന്‍റെ 17ാം വയസ്സിലാണ് (2004ല്‍) ഷറപ്പോവ ആദ്യ വിംബിള്‍ഡണ്‍ നേടിയത്. തുടര്‍ന്ന് യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഷറപ്പോവ നേടിയിട്ടുണ്ട്. ഇതിനിടെ പരിക്കും താരത്തെ വലച്ചിരുന്നു. 1994 മുതല്‍ യുഎസിലാണ് ഷറപ്പോവ താമസിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.