ETV Bharat / sports

കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് മാനിക ബത്ര - കൊവിഡ് വാക്സിന്‍

ടോക്കിയോ ഒളിമ്പിക്സില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമം നടത്തുമെന്ന് താരം പ്രതികരിച്ചു.

Tokyo Olympics  Manika Batra  Covid-19 vaccine  Covid vaccine  second dose  മാനിക ബാത്ര  ടേബിൾ ടെന്നിസ് താരം  കൊവിഡ് വാക്സിന്‍  രണ്ടാം ഡോസ് സ്വീകരിച്ചു
മാനിക ബാത്ര കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു
author img

By

Published : Jun 23, 2021, 10:08 PM IST

പൂനെ : ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ഇന്ത്യയുടെ ടേബിൾ ടെന്നിസ് താരം മാനിക ബത്ര കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. പൂനെയിലെ കമല നെഹ്റു ആശുപത്രിയിലെത്തിയാണ് താരം കുത്തിവയ്പ്പ് എടുത്തത്. ടോക്കിയോ ഒളിമ്പിക്സില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമം നടത്തുമെന്ന് താരം പ്രതികരിച്ചു.

ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷയുണ്ടെന്നും ഈ വര്‍ഷം അതിന് കഴിഞ്ഞില്ലെങ്കില്‍ 2024 തീര്‍ച്ചയായും മെഡല്‍ കണ്ടെത്തുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. അതേസമയം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്സ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

also read: 'മഴവില്ലണിയാന്‍ അഭിമാനം'; ലോഗോയുടെ നിറം മാറ്റി യുവേഫ

ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക്,രാജ്യാന്തര ഒളിമ്പിക് ദിനമായ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.'ടോക്കിയോ ഒളിമ്പിക്സിന് ഏതാനും ആഴ്ചകൾക്കുള്ളിൽ തിരി തെളിയും. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങൾ ഉൾപ്പെടുന്ന ഒളിമ്പിക് സംഘത്തിന് എല്ലാ വിജയാശംസകളും’ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.