ബാങ്കോക്: ഏഷ്യന്‍ കപ്പ് ടേബിൾ ടെന്നീസിന്‍റെ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര. ചൈനീസ് തായ്‌പേയിയുടെ ലോക 23-ാം നമ്പർ താരം ചെന്‍ സൂ യൂവിനെ മൂന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ലോക റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ള മണിക ബത്ര തറപറ്റിച്ചത്. സ്‌കോർ: 6-11, 11-6, 11-5, 11-7, 8-11, 9-11, 11-9.
കൊറിയയുടെ ജിയോൺ ജിഹിയും ജപ്പാന്‍റെ മിമ ഇറ്റോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് മണിക സെമിയിൽ നേരിടുക. നേരത്തെ ആദ്യ റൗണ്ടിൽ ലോക ഏഴാം നമ്പർ താരം ചൈനയുടെ ചെന്‍ സിംഗ്‌ടോംഗിനെതിരെ അട്ടിമറി വിജയം നേടിയാണ് മണിക രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. മൂന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു താരത്തിന്‍റെ വിജയം. സ്‌കോർ: 8-11, 11-9, 11-6, 11-6, 9-11, 8-11, 11-9.
-
Table Tennis player Manika Batra becomes first Indian woman to reach the semifinals of Asian Cup Table Tennis tournament with a 4-3 win over Chen Szu-Yu of Chinese Taipei.
— ANI (@ANI) November 18, 2022 " class="align-text-top noRightClick twitterSection" data="
In the semifinals, Manika will meet winner of the match between Jeon Jihee of Korea and Mima Ito of Japan pic.twitter.com/i7DiUwiDbm
">Table Tennis player Manika Batra becomes first Indian woman to reach the semifinals of Asian Cup Table Tennis tournament with a 4-3 win over Chen Szu-Yu of Chinese Taipei.
— ANI (@ANI) November 18, 2022
In the semifinals, Manika will meet winner of the match between Jeon Jihee of Korea and Mima Ito of Japan pic.twitter.com/i7DiUwiDbmTable Tennis player Manika Batra becomes first Indian woman to reach the semifinals of Asian Cup Table Tennis tournament with a 4-3 win over Chen Szu-Yu of Chinese Taipei.
— ANI (@ANI) November 18, 2022
In the semifinals, Manika will meet winner of the match between Jeon Jihee of Korea and Mima Ito of Japan pic.twitter.com/i7DiUwiDbm
ഇന്ത്യയുടെ ടോപ് സീഡ് താരമായ മണിക വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്. നിര്‍ണായകമായ അവസാന ഗെയിമില്‍ 9-9ന് തുല്യത പിടിച്ച ചൈനീസ് താരത്തിനെതിരെ മികച്ച ഷോട്ടുകള്‍ പായിച്ചാണ് മണിക അട്ടിമറി വിജയം നേടിയത്.
അതേസമയം പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ശരത് ചൈനീസ് തായ്‌പേയിയുടെ ചാംഗ് ചീ യുവാനോടും, സത്യന്‍ ജപ്പാന്‍റെ യുകിയ ഉദയോടുമാണ് തോല്‍വി ഏറ്റുവാങ്ങിയത്.