മാഞ്ചസ്‌റ്റർ : ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ സ്‌പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡിന്‍റെ ക്വാർട്ടർ സ്വപ്‌നം തകർന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പാനിഷ് ക്ലബ്ബിന്‍റെ ജയം.
ഇരു പാദങ്ങളിലുമായി 2-1 ന്‍റെ ജയത്തോടെ അത്‌ലറ്റിക്കോ ക്വാര്‍ട്ടറിലെത്തി. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 1-1 ൽ കലാശിച്ചിരുന്നു.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ യുണൈറ്റഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിന്‍റെ 13-ാം മിനിട്ടില്‍ ബ്രൂണോ ഫെർണാണ്ടസിന്‍റെ ക്രോസിൽ നിന്നും ആന്‍റണി എലാങ്കയുടെ ഷോട്ട് അത്ലറ്റിക്കോ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്‍റെ മുഖത്ത് തട്ടി തെറിക്കുകയായിരുന്നു.
-
⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 15, 2022 " class="align-text-top noRightClick twitterSection" data="
🔴⚪️ Renan Lodi nods winner at Old Trafford as Atlético book spot in quarter-finals
🦅 Núñez heads in only goal in Amsterdam to send Benfica into last 8
Which side has the better chance in next round❓#UCL
">⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 15, 2022
🔴⚪️ Renan Lodi nods winner at Old Trafford as Atlético book spot in quarter-finals
🦅 Núñez heads in only goal in Amsterdam to send Benfica into last 8
Which side has the better chance in next round❓#UCL⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 15, 2022
🔴⚪️ Renan Lodi nods winner at Old Trafford as Atlético book spot in quarter-finals
🦅 Núñez heads in only goal in Amsterdam to send Benfica into last 8
Which side has the better chance in next round❓#UCL
-
📸 Renan Lodi heads in opener to put Atlético ahead on aggregate ⚽️#UCL pic.twitter.com/bSnsfxKcIl
— UEFA Champions League (@ChampionsLeague) March 15, 2022 " class="align-text-top noRightClick twitterSection" data="
">📸 Renan Lodi heads in opener to put Atlético ahead on aggregate ⚽️#UCL pic.twitter.com/bSnsfxKcIl
— UEFA Champions League (@ChampionsLeague) March 15, 2022📸 Renan Lodi heads in opener to put Atlético ahead on aggregate ⚽️#UCL pic.twitter.com/bSnsfxKcIl
— UEFA Champions League (@ChampionsLeague) March 15, 2022
16-ാം മിനിറ്റിൽ, റോഡ്രിഗോ ഡി പോളിന്‍റെ ലോങ്ങ് റേഞ്ചർ മികച്ച സേവിലൂടെ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ രക്ഷപ്പെടുത്തി. 34-ാം മിനിറ്റിൽ ലോറെന്‍റെയുടെ പാസിൽ നിന്നും ഫെലിക്‌സ് യുണൈറ്റഡ് വല കുലുക്കിയെങ്കിലും, ലോറെന്‍റെ ഓഫ്‌സൈഡ് ആയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
41-ാം മിനിറ്റില്‍ റെനന്‍ ലോഡിയാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. അന്‍റോണിയോ ഗ്രീസ്‌മാന്‍ നല്‍കിയ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ലോഡിയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് പരിശീലകന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, പോള്‍ പോഗ്ബ, എഡിന്‍സന്‍ കവാനി എന്നിവരെ കളത്തിലിറക്കിയെങ്കിലും പാറപോലെ ഉറച്ച് നിന്ന അത്‌ലറ്റിക്കോ പ്രതിരോധം ഭേദിക്കാനായില്ല.
അയാക്‌സിനെ തകർത്ത് ബെനഫിക്ക ക്വാർട്ടറിൽ
ചാമ്പ്യൻസ് ലീഗിൽ ബെനഫിക്ക ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് അയാക്‌സിന്‍റെ മൈതാനത്ത് നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഏക ഗോളിനാണ് അയാക്‌സ് ബെനഫിക്കയോട് പരാജയപ്പെട്ടത്. 77-ാം മിനിട്ടിൽ നുനെസ് ആണ് ബെൻഫിക്കയ്ക്കായി ഗോൾ നേടിയത്. പോർച്ചുഗലിൽ നടന്ന ആദ്യ പാദം 2-2 എന്ന സ്കോറിൽ അവസാനിച്ചിരുന്നു.
-
Darwin Núñez heads Benfica in front ⚽️#UCL pic.twitter.com/GyabSMjVvr
— UEFA Champions League (@ChampionsLeague) March 15, 2022 " class="align-text-top noRightClick twitterSection" data="
">Darwin Núñez heads Benfica in front ⚽️#UCL pic.twitter.com/GyabSMjVvr
— UEFA Champions League (@ChampionsLeague) March 15, 2022Darwin Núñez heads Benfica in front ⚽️#UCL pic.twitter.com/GyabSMjVvr
— UEFA Champions League (@ChampionsLeague) March 15, 2022
-
Darwin Núñez = Benfica hero 🦅#UCL pic.twitter.com/zOlUBXDhZM
— UEFA Champions League (@ChampionsLeague) March 15, 2022 " class="align-text-top noRightClick twitterSection" data="
">Darwin Núñez = Benfica hero 🦅#UCL pic.twitter.com/zOlUBXDhZM
— UEFA Champions League (@ChampionsLeague) March 15, 2022Darwin Núñez = Benfica hero 🦅#UCL pic.twitter.com/zOlUBXDhZM
— UEFA Champions League (@ChampionsLeague) March 15, 2022
ഈ ഗോളിന് അയാക്‌സിന് മറുപടി ഉണ്ടായിരുന്നില്ല. പതിനാറോളം ഷോട്ടുകൾ ഉതിർത്തുവെങ്കിലും ആകെ രണ്ട് ഷോട്ട് മാത്രമേ ടാർഗറ്റിൽ എത്തിയുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് മത്സരവും ജയിച്ച് വന്നാണ് അയാക്‌സ് നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്തായത്. ജയത്തോടെ ക്ലബ് ചരിത്രത്തിൽ അഞ്ചാം തവണയാണ് ബെനഫിക്ക ചാമ്പ്യൻസ് ലീഗിന്‍റെ അവസാന എട്ടിൽ ഇടം പിടിക്കുന്നത്.
ALSON READ: ISL 2022: ബ്ലാസ്‌റ്റേഴ്‌സിന്‍റെ കന്നിക്കിരീടത്തിന് ( ആറാട്ടിന് ) ഒരു ജയത്തിന്‍റെ ദൂരം മാത്രം