ETV Bharat / sports

Manchester City Vs Red Star Belgrade : ഗോളടിക്കാനാകാതെ ഹാലണ്ട്, അവസരം മുതലെടുത്ത് അൽവാരസ്...; സിറ്റിക്ക് ഗംഭീര വിജയം - RB Leipzig

Manchester City overcome Red Star Belgrade: ഗോളടിയന്ത്രമായ എർലിങ് ഹാലണ്ട് ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ മത്സരത്തിൽ, അവസരത്തിനൊത്തുയർന്ന ജൂലിയൻ അൽവാരസിന്‍റെ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിയെ ജയത്തിലെത്തിച്ചത്. ഒരു ഫ്രീകിക്ക് അടക്കം രണ്ട് ഗോളുകളാണ് അർജന്‍റൈൻ യുവതാരം നേടിയത്.

UCL  Champions League news  Manchester City Vs Red Star Belgrade  Champions League match result  യുവേഫ ചാമ്പ്യൻസ് ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി  റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്  Julian Alvarez two goals  Julian Alvarez  RB Leipzig  Manchester City match results
Manchester City overcome Red Star Belgrade scare in Champions League opener
author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:53 AM IST

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. സെർബിയൻ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത് (Manchester City Vs Red Star Belgrade). സിറ്റിക്കായി ജൂലിയൻ അൽവാരസ് (Julian Alvarez) ഇരട്ടഗോൾ നേടിയപ്പോൾ മധ്യനിര താരം റോഡ്രിയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഒസ്‌മാൻ ബുഖാരിയാണ് റെഡ് സ്റ്റാറിനായി ഗോൾ നേടിയത്.

സൂപ്പർ സ്‌ട്രൈക്കർ ഹാലണ്ടിന് ഈ മത്സരത്തിലും ഗോൾ നേടാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഈ മത്സരത്തിലും നിർഭാഗ്യമാണ് ഹാലണ്ടിനെ വേട്ടയാടിയത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഹാലണ്ടിന്‍റെ ഒരു ഷോട്ടും വലയില്‍ എത്തിയില്ല. 76 ശതമാനം പന്ത് കൈവശം വച്ച സിറ്റി മത്സരത്തിൽ ആകെ 37 ഷോട്ടുകളാണ് ഉതിർത്തത്.

സിറ്റിയുടെ മൈതാനമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ് ലീഡെടുത്തത്. തുടർന്ന് രണ്ടാം പകുതിയിൽ മൂന്നെണ്ണം തിരിച്ചടിച്ചാണ് സിറ്റി ജയം നേടിയത്. തുടക്കം മുതൽ മാഞ്ചസ്റ്റര്‍ സിറ്റി നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ വന്നില്ല. ആദ്യ പകതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് സിറ്റിയെ ഞെട്ടിച്ചുകൊണ്ട് സന്ദർശകർ ഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഒസ്‌മാൻ ബുഖാരി ലക്ഷ്യം കണ്ടത്.

47-ാം മിനിറ്റില്‍ ജൂലിയൻ അല്‍വാരസിലൂടെ സിറ്റി സമനില നേടി. ഹാലണ്ടിന്‍റെ പാസ് സ്വീകരിച്ചായിരുന്നു അര്‍ജന്‍റൈൻ യുവതാരത്തിന്‍റെ ഗോള്‍ പിറന്നത്. പിന്നീട് 60-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിലൂടെ അല്‍വാരസ് തന്‍റെ രണ്ടാം ഗോള്‍ നേടി. ബെല്‍ഗ്രേഡ് ഗോള്‍കീപ്പറുടെ പിഴവും ഈ ഗോളില്‍ വലിയ ഘടകമായി. 73-ാം മിനിറ്റില്‍ റോഡ്രിയും സിറ്റിക്കായി ഗോള്‍ നേടിയതോടെ നിലവിലെ ജേതാക്കളുടെ ജയം പൂര്‍ത്തിയായി.

ലെയ്‌പ്‌സിഗിന് ജയം: ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ആർബി ലെയ്‌പ്‌സിഗും (RB Leipzig) ജയം നേടിയിരുന്നു. സ്വിറ്റ്സർലന്‍റ് ക്ലബായ യങ് ബോയിസിനെ നേരിട്ട ലെയ്‌പ്‌സിഗ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ ജയമാണ് നേടിയത്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ തന്നെ ലെയ്‌പ്‌സിഗ് മുന്നിലെത്തി. ഡേവിഡ് റൗമിന്‍റെ കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ മുഹമ്മദ് സിമാകൻ ആണ് ലീഡെടുത്തത്.

31-ാം മിനിറ്റിൽ മെസ്‌ചാക് എലിയ യങ് ബോയ്‌സിനായി സമനില ഗോള്‍ നേടി. രണ്ടാം പകുതിയിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ഗോളുകൾ നേടിയ ജർമൻ ക്ലബ് ജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കി. 73-ാം മിനിറ്റിൽ ഷാലഗറും 92-ാം മിനിറ്റിൽ പകരക്കാരൻ ബെഞ്ചമിൻ സെസ്കോയുമാണ് ലെയ്‌പ്‌സിഗിന്‍റെ ജയം പൂർത്തിയാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.