ലണ്ടന്‍: നിരവധിയായ ലൈംഗിക പീഡന പരാതിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുന്‍ ഡിഫൻഡർ ബെഞ്ചമിൻ മെൻഡിയ്‌ക്ക് എതിരെയുള്ളത്. ഇതില്‍ ഒരു ബലാത്സംഗത്തിനും ഒരു ബലാത്സംഗ ശ്രമത്തിനും വീണ്ടും വിചാരണ നേരിടുകയാണ് നിലവില്‍ 28-കാരനായ ബെഞ്ചമിൻ മെൻഡി. 2020 ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്‍റ് ആൻഡ്രൂവിലുള്ള തന്‍റെ മാളികയിൽ വച്ച് മെൻഡി ബലാത്സംഗം ചെയ്‌തുവെന്ന് 24 വയസുള്ള യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. 28കാരിയാണ് ബലാത്സംഗശ്രമത്തിന് കേസ് നല്‍കിയത്.
ബലാത്സംഗത്തിന് ശേഷം 24-കാരിയായ യുവതിയെ അനുനയിപ്പിക്കുന്നതിനായി ഇതില്‍ ഒരു കുഴപ്പവുമില്ലെന്ന് ബെഞ്ചമിൻ മെൻഡി പറഞ്ഞുവെന്നാണ് ഒന്നിലധികം ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതിനായി താന്‍ 10,000 സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മെന്‍ഡി അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബിബിസി, ദ ഗാര്‍ഡിയന്‍ എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
എന്നിരുന്നാലും, 2018ലെ ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ മെൻഡി തനിക്കെതിരായ രണ്ട് കുറ്റങ്ങളും നിഷേധിച്ചിട്ടുണ്ട്. വ്യത്യസ്‌ത സ്‌ത്രീകള്‍ നല്‍കിയ പീഡന പരാതിയില്‍ ഈ വർഷം ജനുവരിയിൽ ഫുട്‌ബോളര്‍ക്കെതിരെ വിചാരണ നടന്നിരുന്നു. എന്നാല്‍, ആരോപണങ്ങളിൽ ഒരു നിഗമനത്തിലെത്താൻ ജൂറിമാർക്ക് കഴിഞ്ഞില്ല. ഇതോടെ, വിചാരണ അവസാനിച്ച ശേഷം കുറ്റങ്ങളിൽ മെൻഡി നിരപരാധിയാണെന്ന് കണ്ടെത്തിയതായി ചെസ്റ്റർ ക്രൗൺ കോടതിയിലെ ജഡ്‌ജി ആറ് സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടുന്ന ജൂറിയോട് പറഞ്ഞിരുന്നു. എന്നാല്‍, ഇതില്‍ രണ്ട് കേസുകളില്‍ വീണ്ടും വിചാരണ നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
സിറ്റിയുമായുള്ള കരാര്‍ അടുത്തിടെ അവസാനിച്ച ബെഞ്ചമിൻ മെൻഡി നിലവില്‍ ഫ്രീ ഏജന്‍റാണ്. 2017ൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ നിന്നാണ് മെന്‍ഡി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. സിറ്റിക്കായി 75 മത്സങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാൽ പരിക്കും ഫോമില്ലായ്‌മയും കാരണം കളിക്കുന്ന സമയം പരിമിതമായിരുന്നു. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ ഉള്‍പ്പെടെ നാല് പേരുടെ പരാതിയില്‍ റിമാന്‍ഡിയതിനെതുടര്‍ന്ന് 2021 ഓഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതിന് ശേഷം ക്ലബിനായി മെന്‍ഡി കളിച്ചിട്ടില്ല. 2018ൽ ലോകകപ്പ് നേടിയ മെന്‍ഡി 2019 നവംബറിലാണ് ഫ്രാന്‍സിനായി അവസാനമായി കളിച്ചത്. ഇതടക്കം 10 മത്സരങ്ങളിലാണ് താരം ഫ്രഞ്ച് ടീമിനായി കളിച്ചിട്ടുള്ളത്.
അതേസമയം ഈ വര്‍ഷം ഫെബ്രുവരി അവസാനത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ പ്രതിരോധ താരം അഷ്‌റഫ് ഹക്കീമിക്കെതിരായ പീഡന പരാതിയില്‍ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 24കാരിയുടെ ആരോപണത്തിലായിരുന്നു മൊറോക്കന്‍ താരത്തിനെതിരെ അന്വേഷണം.
ഹക്കീമിയുടെ വീട്ടിൽ വച്ച് ഫെബ്രുവരി 25നാണ് പീഡനമുണ്ടായതെന്നാണ് യുവതിയുടെ ആരോപണം. ആരോപണം ഉന്നയിച്ച യുവതിയെ ഇൻസ്റ്റഗ്രാം വഴിയാണ് ഹക്കീമി പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ മൊറോക്കോയുടെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് അഷ്‌റഫ് ഹക്കീമി. ആ പ്രകടന മികവിന്‍റെ അടിസ്ഥാനത്തില്‍ ഫിഫ്പ്രോ പുരുഷ ലോക ടീമിലും ഇടം നേടാന്‍ അഷ്‌റഫ് ഹക്കീമിയ്‌ക്ക് കഴിഞ്ഞിരുന്നു.