മാഞ്ചസ്റ്റര്‍: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ സ്‌പാനിഷ് വമ്പന്‍മാരായ റയലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് പെപ് ഗ്വാര്‍ഡിയോളയുടേയും സംഘത്തിന്‍റേയും മുന്നേറ്റം. ബെര്‍ണാഡോ സില്‍വയുടെ ഇരട്ടഗോള്‍ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി യുസിഎല്‍ ഫൈനലിന് ടിക്കറ്റെടുത്തത്.
-
#UCL FINALISTS! 💙 pic.twitter.com/UzAjYB63xN
— Manchester City (@ManCity) May 17, 2023 " class="align-text-top noRightClick twitterSection" data="
">#UCL FINALISTS! 💙 pic.twitter.com/UzAjYB63xN
— Manchester City (@ManCity) May 17, 2023#UCL FINALISTS! 💙 pic.twitter.com/UzAjYB63xN
— Manchester City (@ManCity) May 17, 2023
ഇരുപാദങ്ങളിലുമായി നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ 5-1 അഗ്രഗേറ്റഡ് സ്‌കോറിനാണ് സിറ്റി റയലിനെ കീഴടക്കിയത്. കഴിഞ്ഞവാരം റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. അടുത്ത മാസം 10ന് തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍മിലാന്‍ ആണ് സിറ്റിയുടെ എതിരാളികള്‍.
-
FULL-TIME | WE’RE ON OUR WAY TO ISTANBUL!!!
— Manchester City (@ManCity) May 17, 2023 " class="align-text-top noRightClick twitterSection" data="
🔵 4-0 (5-1) ⚫️ #ManCity | #UCL pic.twitter.com/tVxT2nhQzs
">FULL-TIME | WE’RE ON OUR WAY TO ISTANBUL!!!
— Manchester City (@ManCity) May 17, 2023
🔵 4-0 (5-1) ⚫️ #ManCity | #UCL pic.twitter.com/tVxT2nhQzsFULL-TIME | WE’RE ON OUR WAY TO ISTANBUL!!!
— Manchester City (@ManCity) May 17, 2023
🔵 4-0 (5-1) ⚫️ #ManCity | #UCL pic.twitter.com/tVxT2nhQzs
സില്‍വ തുടങ്ങി, അല്‍വാരസ് പൂര്‍ത്തിയാക്കി: എത്തിഹാദ് സ്റ്റേഡിയത്തില്‍ സ്ഥിരം ശൈലിയില്‍ കളിപുറത്തെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ് നടത്തിയ രണ്ട് മുന്നേറ്റങ്ങള്‍ റയല്‍ ഗോള്‍ കീപ്പര്‍ കോര്‍ട്ട വിഫലമാക്കി. എന്നാല്‍ 23-ാം മിനിട്ടില്‍ തന്നെ കോര്‍ട്ടോയും റയല്‍ പ്രതിരോധവും തീര്‍ത്ത കോട്ട തകര്‍ത്ത് സിറ്റി ലീഡെടുത്തു.
- — Manchester City (@ManCity) May 17, 2023 " class="align-text-top noRightClick twitterSection" data="
— Manchester City (@ManCity) May 17, 2023
">— Manchester City (@ManCity) May 17, 2023
ബോക്‌സിന് പുറത്ത് നിന്നും റയല്‍ താരങ്ങള്‍ക്കിടയിലൂടെ ബോക്‌സിനുള്ളിലേക്ക് കെവിന്‍ ഡിബ്രൂയിന നല്‍കിയ പാസ് സൂപ്പര്‍ ഫിനിഷിങ്ങിലൂടെ ബെര്‍ണാഡോ സില്‍വ റയല്‍ വലയിലെത്തിച്ചു. തുടര്‍ന്നും ആക്രമണം തുടര്‍ന്ന സിറ്റി 37-ാം മിനിട്ടില്‍ മത്സരത്തില്‍ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇക്കുറിയും സില്‍വയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
റീബൗണ്ടായി കിട്ടിയ പന്ത് ഹെഡറിലൂടെയാണ് സില്‍വ ഗോളാക്കി മാറ്റിയത്. പിന്നാലെ ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ മെനഞ്ഞ് ഗോളടിക്കാന്‍ സിറ്റിക്കും തിരിച്ചടിക്കാന്‍ റയലിനുമായില്ല. പ്രതിരോധ ശൈലിയില്‍ നിന്നും മാറി മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിക്കാനായിരുന്നു റയലിന്‍റെ ശ്രമം.
52-ാം മിനിട്ടില്‍ അലാബ മൈതാനത്തിന്‍റെ വലതുവശത്ത് നിന്നുമെടുത്ത ഫ്രീ കിക്ക് സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ്‍ തട്ടിയകറ്റി. 73-ാം മിനിട്ടില്‍ ഹാലന്‍ഡിന്‍റെ മറ്റൊരു ഗോള്‍ ശ്രമവും കോര്‍ട്ടോ തടഞ്ഞു. ഇതിന് പിന്നാലെ എഡര്‍ മിലിറ്റാവോയുടെ പിഴവിലൂടെ സിറ്റി ലീഡുയര്‍ത്തി.
ഇടതുവിങ്ങില്‍ ജാക്ക് ഗ്രീലിഷിനെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. കിക്കെടുത്ത ഡിബ്രുയനിയുടെ ഷോട്ട് റയല്‍ താരം മിലിട്ടാവോയുടെ ദേഹത്തിടിച്ച് സ്വന്തം വലയില്‍ കയറുകയായിരുന്നു. ഇതോടെ സിറ്റി ആരാധകരും താരങ്ങളും ആഘോഷം തുടങ്ങി.
സ്‌കോര്‍ബോര്‍ഡില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ ബുദ്ധിമുട്ടിയ എര്‍ലിങ് ഹാലന്‍ഡിന്‍റെ പകരക്കാരനായെത്തിയ ജൂലിയന്‍ അല്‍വാരസാണ് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഈ ഗോള്‍.
Also Read : തകർച്ചയിൽ നിന്ന് പ്രതാപത്തിലേക്കുള്ള മടക്കമോ ? ; സാവിയുടെ ചാണക്യ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്‌സലോണ