ഇസ്‌താംബുള്‍: ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ഇന്‍റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സിറ്റി ചാമ്പ്യന്‍മാരുടെ ചാമ്പ്യനായത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ റോഡ്രിയാണ് സിറ്റിയ്‌ക്കായി ഗോള്‍ നേടിയത്.
ഇത് പെപ് ഗാര്‍ഡിയോളയുടെയും സംഘത്തിന്‍റെയും ഈ സീസണിലെ മൂന്നാം കിരീടമാണ്. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റി നേരത്തെ എഫ് എ കപ്പും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചിരുന്നു.
-
CHAMPIONS OF EUROPE!!! 🏆 pic.twitter.com/n8dXDvOZyp
— Manchester City (@ManCity) June 10, 2023 " class="align-text-top noRightClick twitterSection" data="
">CHAMPIONS OF EUROPE!!! 🏆 pic.twitter.com/n8dXDvOZyp
— Manchester City (@ManCity) June 10, 2023CHAMPIONS OF EUROPE!!! 🏆 pic.twitter.com/n8dXDvOZyp
— Manchester City (@ManCity) June 10, 2023
കലാശപ്പോരാട്ടത്തില്‍ 3-2-4-1 ശൈലിയിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ഗാര്‍ഡിയോള തന്‍റെ ശിഷ്യന്മാരെ കളത്തിലിറക്കിയത്. ഗോളടി യന്ത്രം എര്‍ലിങ് ഹാലന്‍ഡായിരുന്നു ടീമിന്‍റെ ഏക സ്‌ട്രൈക്കര്‍. മറുവശത്ത് 3-5-2 ശൈലിയിലാണ് ഇന്‍റര്‍മിലാന്‍ കളിക്കാനെത്തിയത്.
ആദ്യ പകുതിയില്‍ മികച്ച പോരാട്ടം കാഴ്‌ചവയ്ക്കാന്‍ ഇരു കൂട്ടര്‍ക്കുമായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. പതിഞ്ഞ താളത്തിലായിരുന്നു മത്സരത്തിന്‍റെ തുടക്കം. പതിയെ പതിയെ ചൂടുപിടിച്ച മത്സരത്തിന്‍റെ 26-ാം മിനിറ്റില്‍ ഇന്‍റര്‍മിലാനാണ് ആദ്യ ഗോളവസരം ലഭിച്ചത്.
-
The boys in blue will never give in 💙#ManCity | #UCLfinal pic.twitter.com/OHbbGGaCoM
— Manchester City (@ManCity) June 11, 2023 " class="align-text-top noRightClick twitterSection" data="
">The boys in blue will never give in 💙#ManCity | #UCLfinal pic.twitter.com/OHbbGGaCoM
— Manchester City (@ManCity) June 11, 2023The boys in blue will never give in 💙#ManCity | #UCLfinal pic.twitter.com/OHbbGGaCoM
— Manchester City (@ManCity) June 11, 2023
സിറ്റി കീപ്പര്‍ എഡേര്‍സണ്‍ വരുത്തിയ പിഴവില്‍ നിന്നും പന്ത് പിടിച്ചെടുത്ത നിക്കോളോ ബരെല്ല ഗോള്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പായിച്ചെങ്കിലും ആ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിയിരുന്നില്ല. തൊട്ടുപിന്നാലെ ഇന്‍റര്‍മിലാന്‍ ബോക്‌സിലേക്ക് സിറ്റിയും പന്തുമായെത്തി. ഇന്‍റര്‍മിലാന്‍റെ പ്രതിരോധ കോട്ട തകര്‍ത്ത് കെവിന്‍ ഡിബ്രൂയിന്‍ നല്‍കിയ പാസില്‍ നിന്നും സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് ആയിരുന്നു ഗോള്‍ വല ലക്ഷ്യമാക്കിയൊരു ഷോട്ട് പായിച്ചത്.
എന്നാല്‍, ഹാലന്‍ഡിനെ ഇടം കാല്‍ ഷോട്ടിനെ അനായാസം തട്ടിയകറ്റാന്‍ ഇന്‍റര്‍മിലാന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയ്‌ക്കായി. 29-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനും ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ പരിക്കേറ്റ സിറ്റിയുടെ സൂപ്പര്‍ താരം ഡിബ്രൂയിന് കളം വിടേണ്ടി വന്നു.
-
"Rodri's on fire!" 🔥#ManCity | #UCLfinal pic.twitter.com/wtkDnslH2O
— Manchester City (@ManCity) June 11, 2023 " class="align-text-top noRightClick twitterSection" data="
">"Rodri's on fire!" 🔥#ManCity | #UCLfinal pic.twitter.com/wtkDnslH2O
— Manchester City (@ManCity) June 11, 2023"Rodri's on fire!" 🔥#ManCity | #UCLfinal pic.twitter.com/wtkDnslH2O
— Manchester City (@ManCity) June 11, 2023
36-ാം മിനിറ്റില്‍ തന്നെ ആദ്യ സബ്‌സ്‌ടിട്യൂഷന്‍ നടത്താന്‍ നിര്‍ബന്ധിതനായ സിറ്റി പരിശീലകന്‍ ഗാര്‍ഡിയോള ഡിബ്രൂയിന് പകരം ഫില്‍ ഫോഡനെ കളത്തിലേക്കിറക്കി. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ മത്സരത്തില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ ഇരു കൂട്ടര്‍ക്കുമായില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ സിറ്റി ആക്രമണം ശക്തമാക്കി. 57-ാം മിനിറ്റില്‍ എഡിൻ ഡിസെക്കോയെ മാറ്റി ഇന്‍റര്‍ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കി. എന്നാല്‍, തുടക്കം മുതല്‍ നടത്തിയ ആക്രമണങ്ങളുടെ ഫലം മത്സരത്തിന്‍റെ 68-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റക്ക് ലഭിച്ചു.
സിറ്റിയുടെ മധ്യനിര താരം റോഡ്രിയാണ് ഇന്‍റര്‍മിലാന്‍ വലയിലേക്ക് നിറയൊഴിച്ചത്. ബെര്‍ണാഡോ സില്‍വ പുറകിലേക്ക് മറിച്ചുനല്‍കിയ പാസ് ഇറ്റാലിയന്‍ ക്ലബിന്‍റെ ഹൃദയം തകര്‍ത്ത ഷോട്ടിലൂടെ റോഡ്രി ഗോളാക്കി മാറ്റി. ഇതോടെ തിരിച്ചടിക്കാനായി ഇന്‍ററും ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി.
-
A view from the dressing room! 👋#ManCity | #UCLfinal pic.twitter.com/KOHShgazLL
— Manchester City (@ManCity) June 10, 2023 " class="align-text-top noRightClick twitterSection" data="
">A view from the dressing room! 👋#ManCity | #UCLfinal pic.twitter.com/KOHShgazLL
— Manchester City (@ManCity) June 10, 2023A view from the dressing room! 👋#ManCity | #UCLfinal pic.twitter.com/KOHShgazLL
— Manchester City (@ManCity) June 10, 2023
70-ാം മിനിറ്റിലാണ് ഇന്‍റര്‍മിലാന് സമനില പിടിക്കാനൊരു സുവര്‍ണാവസരം ലഭിച്ചത്. എന്നാല്‍, ആ സമയത്ത് ഭാഗ്യം സിറ്റിയെ തുണച്ചു. സിറ്റി ഗോള്‍ വല ലക്ഷ്യമാക്കി ഫെഡറിക്കോ ഡിമാർക്കോ തട്ടിയിട്ട പന്ത് ക്രോസ് ബാറില്‍ തട്ടുകയായിരുന്നു.
റീബൗണ്ടായി വന്ന ആ പന്ത് ഹെഡറിലൂടെ വലയിലേക്കെത്തിക്കാന്‍ ഡിമാർക്കോ ശ്രമിച്ചെങ്കിലും സഹതാരം റൊമേലു ലുക്കാക്കുവിന്‍റെ ദേഹത്തിടിച്ച് പന്ത് പുറത്തേക്ക് പോയി. അവസാന മിനിറ്റുകളില്‍ ലീഡുയര്‍ത്താന്‍ സിറ്റിയും സമനില പിടിക്കാന്‍ ഇന്‍റര്‍മിലാനും കഠിനാധ്വാനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.