ETV Bharat / state

'പാലക്കാട് രാഹുല്‍ തന്നെ'; വോട്ടെണ്ണി കഴിയും മുന്‍പ് വിടി ബല്‍റാമിന്‍റെ അഭിനന്ദന കുറിപ്പ്, സരിനെ പരിഹസിച്ച് ചാമക്കാല - VT BALRAM CONGRATULATE RAHUL

പാലക്കാട് യുഡിഎഫിൻ്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ ചേലക്കര സീറ്റ് ഉറപ്പിച്ച് എല്‍ഡിഎഫിൻ്റെ യുആര്‍ പ്രദീപും മുന്നിലുണ്ട്. ഒരു ലക്ഷത്തിലേക്കടുത്ത് വമ്പിച്ച ലീഡില്‍ ലോക് സഭയിലേക്ക് മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയും വിജയം ഉറപ്പിച്ചിരിക്കുകയാണ്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 10:59 AM IST

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന രാഹുല്‍ ലീഡ് നേടിയതിന് പിന്നാലെയാണ് വിടി ബല്‍റാമിന്‍റെ പ്രതികരണം. പാലക്കാട് രാഹുല്‍ തന്നെ, ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പുതിയ എംഎല്‍എയാകുന്ന രാഹുലിന് അഭിനന്ദനങ്ങള്‍ എന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'പാലക്കാട്‌ രാഹുൽ തന്നെ. ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാകുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി'- എന്നായിരുന്നു വിടിയുടെ പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വികെ ശ്രീകണ്‌ഠൻ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌താണ് ഷാഫിപറമ്പില്‍ ആശംസകള്‍ അറിയിച്ചിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും രംഗത്തെത്തി. 'പാലക്കാട് ജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര കമ്മിറ്റി ഓഫിസില്‍ എത്തുമെന്നറിയിച്ച പി സരിനെയും കാത്ത്...' എന്നാണ് ജ്യോതികുമാര്‍ ചാമക്കാല കുറിച്ചിരിക്കുന്നത്.

അതേസമയം 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്ന പോസ്റ്റുമായി കെ രാധാകൃഷ്‌ണനും ഫേസ്‌ബുക്കില്‍ സജീവമാണ്. സാധാരണ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന കെ രാധാകൃഷ്‌ണൻ്റെ പോസ്റ്റും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്. പാലക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഫലം ഓരോ നിമിഷവും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

Read More: വിടാതെ പൊലീസ് ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വീകരണത്തിനും കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.