പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലില്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ 10,000 വോട്ടിലധികം ലീഡാണ് രാഹുലിന് ഉള്ളത്. വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്ക് കടന്നതോടെയാണ് രാഹുല്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലാണ് നലവില്‍ വോട്ടെണ്ണുന്നത്.
നഗരസഭയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലും രാഹുലിന് മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കൃഷ്‌ണകുമാറിന് ആയിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും രണ്ടാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലില്‍ ഭൂരിപക്ഷം തിരിച്ചുപിടിച്ചിരുന്നു.
എന്നാല്‍, അഞ്ചാം റൗണ്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി വീണ്ടും ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഇപ്പോള്‍ രാഹുല്‍ പത്തായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവുമായി ഒന്നാം സ്ഥാനത്തെത്തി. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. 2021 ൽ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 34143 വോട്ട് നേടായിരുന്നു. 2024 ലോക്‌സഭയിൽ 29355 വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു..
രാഹുല്‍ മാങ്കൂട്ടത്തലില്‍ ലീഡ് തിരിച്ചുപിടിച്ചതോടെ പാലക്കാട്ടിലെ യുഡിഎഫ് ക്യാമ്പില്‍ വിജയാഘോഷം ആരംഭിച്ചു. രാഹുലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം രംഗത്തെത്തി. പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ആര് വാഴും, ആര് വീഴും? വയനാട്ടില്‍ പ്രിയങ്ക കുതിക്കുന്നു, പാലക്കാട് ലീഡ് പിടിച്ച് സി കൃഷ്‌ണകുമാര്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ് മുന്നില്‍