ETV Bharat / sports

പ്രതിരോധതാരം മാനുവൽ അകാൻജിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി - man city summer signing

ഡോർട്ട്മുണ്ടിൽ അഞ്ച് വർഷത്തെ കരാറിലാണ് മാനുവൽ അകാൻജിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്

മാനുവൽ അകാൻജിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി  Dortmunds Akanji  Man City  മാഞ്ചസ്റ്റർ സിറ്റി  ഡോർട്ട്മുണ്ട്  Dortmund  മാനുവൽ അകാൻജി  അകാൻജി  Akanji man city  man city summer signing  Manchester City latest news
പ്രതിരോധതാരം മാനുവൽ അകാൻജിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
author img

By

Published : Sep 1, 2022, 10:23 PM IST

ലണ്ടൻ : ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് അഞ്ച് വർഷത്തെ കരാറിൽ സ്വിസ് പ്രതിരോധതാരം മാനുവൽ അകാൻജിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ സ്ഥിരം സെന്‍റര്‍ ബാക്കുകളായ അയ്‌മെറിക് ലപോര്‍ട്ടയും നഥാന്‍ അകെയും പരിക്കിന്‍റെ പിടിയിലായതോടെയാണ് അകാൻജിയെ സിറ്റി സ്വന്തമാക്കിയത്. താരത്തിന്‍റെ വരവോടെ സിറ്റിയുടെ പ്രതിരോധ നിരയ്‌ക്ക് കരുത്താകും എന്നാണ് മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.

സെന്‍റര്‍ ബാക്കായി പരിഗണിക്കുന്ന അകാന്‍ജിക്കായി ഏകദേശം 157 കോടി രൂപയാണ് സിറ്റി മുടക്കിയത്. നാലര വര്‍ഷം ഡോര്‍ട്‌മുണ്ടില്‍ പന്തുതട്ടിയ ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. 2018-ല്‍ ബേസലില്‍ നിന്നാണ് അകാഞ്ജി ഡോര്‍ട്‌മുണ്ടിലെത്തിയത്. ഡോര്‍ട്‌മുണ്ടിനായി 119 മത്സരങ്ങളിൽ പന്ത് തട്ടിയ താരം നാല് ഗോളുകളും സ്വന്തമാക്കി.

'ഇവിടെ എത്തിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. സിറ്റിക്കായി കളിക്കാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് സിറ്റി. ആവേശകരമായ ഫുട്‌ബോൾ കളിക്കുന്നതിലും വർഷം തോറും ട്രോഫികൾക്കായി മത്സരിക്കുന്നതിലും അവർ മിടുക്കരാണ്. അതിനാൽ ഇവിടെ എത്തിയത് എന്‍റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടമായി തോന്നുന്നു' - അകാൻജി പറഞ്ഞു.

  • We are delighted to announce we have completed the signing of Manuel Akanji from Borussia Dortmund! ✍️

    Read more ⤵️

    — Manchester City (@ManCity) September 1, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ സീസണില്‍ സിറ്റി സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് അകാന്‍ജി. ഡോര്‍ട്‌മുണ്ടില്‍ നിന്ന് തന്നെ ഹാളണ്ടിനെ സ്വന്തമാക്കിയ സിറ്റി കാല്‍വിന്‍ ഫിലിപ്‌സ്, സെര്‍ജിയോ ഗോമസ്, സ്‌റ്റെഫാന്‍ ഓര്‍ട്ടേഗ മൊറേനോ എന്നിവരെയും തട്ടകത്തിലെത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.