കോലാലംപൂര്‍: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്‍റണില്‍ നിന്നും ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും, എച്ച്‌എസ് പ്രണോയിയും ക്വാർട്ടറിൽ പുറത്ത്. ചൈനീസ് തായ്‌പേയിയുടെ രണ്ടാം സീഡ് താരം തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വി സമ്മതിച്ചത്.
ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്‌ടപ്പെട്ടു. സ്‌കോര്‍: 13-21, 21-15, 21-13. സിന്ധുവിന് എതിരെ തുടർച്ചയായ ആറാം ജയമാണ് തായ് സു വെള്ളിയാഴ്‌ച സ്വന്തമാക്കിയത്.
അതേസമയം പ്രണോയിയെ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയാണ് തോൽപിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക എട്ടാം നമ്പറായ ക്രിസ്റ്റിയോട് 21-ാം റാങ്കുകാരനായ പ്രണോയ് കീഴടങ്ങിയത്. സ്‌കോര്‍: 21-18, 21-16.