മാഡ്രിഡ് : സമ്മർ ട്രാൻസ്‌ഫറിൽ റയലിന്‍റെ പ്രധാന ലക്ഷ്യമായിരുന്ന എംബാപ്പെയെ ടീമിലെത്തിക്കാനാകാത്തതിന്‍റെ നിരാശയിൽ നിന്നും ടീം പെട്ടെന്ന് തന്നെ കരകയറുമെന്ന് പരീശീലകൻ ആൻസലോട്ടി. ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആൻസലോട്ടിയും താരങ്ങളും എംബാപ്പെ പിഎസ്‌ജിക്കൊപ്പം തുടരാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ താൽപര്യം കാണിച്ചില്ല.
200 മില്ല്യൺ വരെ റിലീസ് ക്ലോസ് പ്രഖ്യാപിച്ച് പി.എസ്.ജി മാനേജ്മെന്‍റിനെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും എംബാപ്പെ റയലിനെ തഴയുകയായിരുന്നു. അടുത്ത സീസണിൽ താരം റയലിൽ എത്തുമെന്ന് ഏകദേശം ഉറപ്പായിരന്നു. എന്നാൽ അവസാന നിമിഷം പിഎസ്‌ജിയുമായി മൂന്ന് വർഷത്തേക്ക് കരാർ പുതുക്കിയ എംബാപ്പെ റയൽ മാനേജ്‌മെന്‍റിനും ആരാധകർക്കും നിരാശ സമ്മാനിച്ചു.
'ഞങ്ങളുടെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്ന് വളരെ വ്യക്തമാണ്, റയൽ മാഡ്രിഡിനായി കളിക്കാത്ത താരങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. എല്ലാ ക്ലബ്ബുകളെയും അവരുടെ തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങൾ സ്വന്തം ജോലി ചെയ്യണം. നമ്മൾ എന്താണ് ചിന്തിക്കേണ്ടതെന്ന് വളരെ വ്യക്തമാണ് .അത് ഫൈനലിനായി തയ്യാറെടുക്കുക എന്നതാണ്' - ആൻസലോട്ടി പറഞ്ഞു.
'ഒരു ക്ലബ് എന്ന നിലയിൽ മാഡ്രിഡ് എംബാപ്പെയുടെ തീരുമാനത്തെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല, എന്നിരുന്നാലും ചില കളിക്കാർ ക്ലബ്ബിനെ പ്രശംസിച്ചും അതിന്റെ ജഴ്‌സി ധരിക്കുന്നത് ഒരു ബഹുമതിയാണെന്ന് പറഞ്ഞുകൊണ്ട് സന്ദേശങ്ങൾ പോസ്റ്റുചെയ്യാൻ തിടുക്കം കൂട്ടിയിരുന്നു'
ALSO READ: താരങ്ങൾക്ക് റയലിൽ വരാൻ വിമുഖത ; പെരെസ് യുഗം അവസാനിച്ചോ..?
എട്ട് സീസണുകളിലെ അഞ്ചാം ചാമ്പ്യൻസ് ലീഗ് ഫൈനലാണ് റയലിന്‍റേത്. 14-ാം ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന റയലിന്‍റെ എതിരാളികൾ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളാണ്. 2018ൽ കീവിൽ നടന്ന ഫൈനലിൽ ലിവർപൂളിനെ പരാജയപ്പെടുത്തിയാണ് മാഡ്രിഡ് കിരീടം നേടിയത്. ഈ കിരീടം നേടാനായാൽ ആൻസലോട്ടിക്ക് നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകനെന്ന നേട്ടം സ്വന്തമാക്കാനാകും.
സ്റ്റാർട്ടിംഗ് ലൈനപ്പ് ഒരു പ്രശ്‌നമല്ല, ഇത് 11 കളിക്കാരുടെ മത്സരമല്ല. പകരക്കാരായി ഇറങ്ങിയവർ ഇതുവരെ ഞങ്ങളെ നന്നായി സഹായിച്ചിട്ടുണ്ട്. റൗണ്ട് ഓഫ് 16ൽ പിഎസ്‌ജിയോടും ക്വാർട്ടർ ഫൈനലിൽ ചെൽസിയോടും സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോടും തിരിച്ചുവരവ് നടത്തിയാണ് മാഡ്രിഡ് ഫൈനലിലെത്തിയത്. ഇത് വളരെ രസകരമായ ഒരു ഫൈനൽ ആയിരിക്കും' - ആൻസലോട്ടി കൂട്ടിച്ചേർത്തു.