സ്‌പെയിന്‍: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിൽ തകർപ്പൻ ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ച് ആൻഡി മറെ. രണ്ടാം റൗണ്ടിൽ കനേഡിയൻ താരം ഡെനിസ് ഷാപോവലോവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മറെ പരാജയപ്പെടുത്തിയത്. സ്‌കോർ 6-1, 3-6, 6-2.
-
WHAT. A. MATCH!
— #MMOPEN (@MutuaMadridOpen) May 3, 2022 " class="align-text-top noRightClick twitterSection" data="
🇬🇧 @andy_murray defeats Denis Shapovalov 6-1, 3-6, 6-2 and will face Novak Djokovic in the third round of the #MMOPEN pic.twitter.com/9a5K7Pfx8g
">WHAT. A. MATCH!
— #MMOPEN (@MutuaMadridOpen) May 3, 2022
🇬🇧 @andy_murray defeats Denis Shapovalov 6-1, 3-6, 6-2 and will face Novak Djokovic in the third round of the #MMOPEN pic.twitter.com/9a5K7Pfx8gWHAT. A. MATCH!
— #MMOPEN (@MutuaMadridOpen) May 3, 2022
🇬🇧 @andy_murray defeats Denis Shapovalov 6-1, 3-6, 6-2 and will face Novak Djokovic in the third round of the #MMOPEN pic.twitter.com/9a5K7Pfx8g
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ മറെയെ ഞെട്ടിച്ചുകൊണ്ടാണ് ഷാപോവലോവ് രണ്ടാം ഗെയിം സ്വന്തമാക്കിയത്. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ തകർപ്പൻ ജയത്തെടെ ആൻഡി മറെ വിജയം പിടിച്ചെടുക്കുകയായിരുന്നു. നാളെ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് മറെയുടെ എതിരാളി.
അതേസമയം വനിത സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ എമ റാഡിക്കാനു തോൽവിയോടെ പുറത്തായി. യുക്രൈനിന്‍റെ അൻഹെലിന കലിനിനയോടാണ് റാഡിക്കാനു തോൽവി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു താരത്തിന്‍റെ തോൽവി. സ്‌കോർ: 6-2, 2-6, 6-4.
-
Another brave performance!
— #MMOPEN (@MutuaMadridOpen) May 3, 2022 " class="align-text-top noRightClick twitterSection" data="
🇺🇦 Kalinina survives a tense three-setter vs Raducanu (6-2, 2-6, 6-4) to reach her first WTA 1000 quarterfinal.#MMOPEN pic.twitter.com/eKJUNZXdAG
">Another brave performance!
— #MMOPEN (@MutuaMadridOpen) May 3, 2022
🇺🇦 Kalinina survives a tense three-setter vs Raducanu (6-2, 2-6, 6-4) to reach her first WTA 1000 quarterfinal.#MMOPEN pic.twitter.com/eKJUNZXdAGAnother brave performance!
— #MMOPEN (@MutuaMadridOpen) May 3, 2022
🇺🇦 Kalinina survives a tense three-setter vs Raducanu (6-2, 2-6, 6-4) to reach her first WTA 1000 quarterfinal.#MMOPEN pic.twitter.com/eKJUNZXdAG
മത്സരത്തിലുടനീളം പരിക്കുമായാണ് താരം പോരാടിയത്. ആദ്യ സെറ്റിൽ പലപ്പോഴും താരത്തിന് ചികിൽസ വേണ്ടിവന്നിരുന്നു. 2021ലെ യുഎസ് ഓപ്പണിലെ അട്ടിമറി വിജയത്തിന് ശേഷം ഒരു ടൂർണമെന്‍റിലും റാഡിക്കാനുവിന് മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനായിട്ടില്ല.