ETV Bharat / sports

കളിച്ച് തെളിയിക്കണം ; ഖത്തറില്‍ ബെൽജിയം കുപ്പായത്തിലിറങ്ങാന്‍ ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചനയുമായി മാർട്ടിനസ്

author img

By

Published : Apr 3, 2022, 7:23 PM IST

ഇംഗ്ലീഷ് ക്ലബ്ബില്‍ തോമസ് ട്യൂഷലിന് കീഴില്‍ താരത്തിന് മികവ് പുലര്‍ത്താനാവാത്ത സാഹചര്യത്തിലാണ് മാർട്ടിനസിന്‍റെ പ്രതികരണം

Romelu Lukaku  Belgium manager Roberto Martinez  Chelsea  റൊമേലു ലുക്കാക്കു  ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന് റോബർട്ടോ മാർട്ടിനസ്  ബെൽജിയം പരിശീലകന്‍ റോബർട്ടോ മാർട്ടിനസ്
കളിച്ച് തെളിയിക്കണം; ഖത്തറില്‍ ബെൽജിയം കുപ്പായത്തിലിറങ്ങാന്‍ ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചനയുമായി മാർട്ടിനസ്

ലണ്ടന്‍ : ഖത്തര്‍ ലോകകപ്പിനായുള്ള ബെൽജിയം ടീമിൽ ഇടം നേടുന്നതിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചന നൽകി ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ഇംഗ്ലീഷ് ക്ലബ്ബില്‍ തോമസ് ട്യൂഷലിന് കീഴില്‍ താരത്തിന് മികവ് പുലര്‍ത്താനാവാത്ത സാഹചര്യത്തിലാണ് മാർട്ടിനസിന്‍റെ പ്രതികരണം.

ചെൽസിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ആദ്യ ഇലവനിൽ ഇടം പിടിക്കാന്‍ ലുക്കാക്കുവിനായിരുന്നില്ല.ഇതോടെ സമ്മര്‍ വിന്‍ഡോയിലൂടെ ക്ലബ്ബില്‍ നിന്നും പുറത്തെത്തി പ്രകടനമികവ് തെളിയിക്കണമെന്നാണ് ലുക്കാക്കുവിന് മാർട്ടിനസ് നല്‍കുന്ന നിര്‍ദേശം.

"100ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ദേശീയ ടീമിനെ നന്നായി അറിയുന്ന ലുക്കാക്കുവിനെപ്പോലുള്ള കളിക്കാരെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. സമ്മർ കഴിയുന്നതുവരെ ഞാനൊരു കളിക്കാരന്‍റെയും അവസ്ഥ വിലയിരുത്താൻ പോകുന്നില്ല. കാരണം ഇതൊരു അസാധാരണ സാഹചര്യമാണ്.

ലോകകപ്പിന് ഇനിയും ഏഴുമാസം സമയമുണ്ട്. അതടുത്തുകൊണ്ടിരിക്കെ ഒരു കളിക്കാരൻ എങ്ങനെ അനുഭവപ്പെടുന്നു എന്നതിന്‍റെ വിശദാംശങ്ങളിലേക്ക് ഞങ്ങള്‍ പോകും. എന്നാല്‍ ഈ സമ്മറില്‍ ക്ലബ്ബുകള്‍ മാറാനും വ്യത്യസ്‌തമായ രീതിയിൽ അനുഭവപ്പെടാനും സാധ്യതയുള്ള നിരവധി കളിക്കാറുണ്ട്.

also read: നവോമി ഒസാക്കയെ തകർത്തു ; ഇഗാ സ്വിറ്റെകിന് മിയാമി ഓപ്പൺ കിരീടം

ഈ സെപ്‌റ്റംബറില്‍ എന്താണ് സാഹചര്യമെന്ന് ഈഡൻ ഹസാർഡ് അടക്കമുള്ള മറ്റുചില താരങ്ങളെപ്പോലെ തന്നെ ലുക്കാക്കു വിലയിരുത്തേണ്ടതുണ്ട്. എല്ലാ കളിക്കാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. നിലവില്‍ ലുക്കാക്കുവിന്‍റെ ടീമിലെ സ്ഥാനം സുരക്ഷിതമാണ്" - മാർട്ടിനസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.