ലണ്ടൻ: സ്‌കോട്‌ലന്‍ഡ് യുവതാരമായ കാല്‍വിന്‍ റാംസെയെ തട്ടകത്തിലെത്തിച്ച് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവർപൂൾ. സ്‌കോട്‌ലന്‍ഡ് അണ്ടര്‍ 21 ദേശീയ ടീം അംഗമായ റാംസെ പ്രതിരോധ താരമാണ്. സ്‌കോട്ടിഷ് ക്ലബായ അബെര്‍ഡീനില്‍ നിന്നാണ് റാംസെയെ ആൻഫീൽഡിലെത്തിച്ചത്.
-
Ramsay is a Red 🙌🔴
— Liverpool FC (@LFC) June 19, 2022 " class="align-text-top noRightClick twitterSection" data="
We are delighted to announce the signing of @calvinramsay03 from Aberdeen, subject to international clearance.
">Ramsay is a Red 🙌🔴
— Liverpool FC (@LFC) June 19, 2022
We are delighted to announce the signing of @calvinramsay03 from Aberdeen, subject to international clearance.Ramsay is a Red 🙌🔴
— Liverpool FC (@LFC) June 19, 2022
We are delighted to announce the signing of @calvinramsay03 from Aberdeen, subject to international clearance.
അബെര്‍ഡീൻ ക്ലബ് ചരിത്രത്തിലെ റെക്കോഡ് തുകക്കാണ് താരം ടീം വിട്ടത്. അഞ്ചുവര്‍ഷത്തേക്കാണ് 18- കാരൻ ലിവർപൂളുമായി കരാറിലെത്തിയത്. പത്തു മില്യൺ പൗണ്ടോളമാണ് അബെർഡീന് ലിവർപൂൾ നൽകുക. സ്‌കോട്ടിഷ് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍റെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയ റാംസെ പിഎഫ്‌എ യങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
അബെര്‍ഡീനുവേണ്ടി 33 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ഒരു ഗോളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലിവര്‍പൂള്‍ ഈ സീസണില്‍ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് റാംസെ. ബെനഫിക്കയില്‍ നിന്ന് യുറുഗ്വൻ സൂപ്പര്‍താരം ഡാര്‍വിന്‍ ന്യൂനസ്, ഫുള്‍ഹാം മുന്നേറ്റതാരം ഫാബിയോ കാര്‍വാലോ എന്നീ താരങ്ങളെ ലിവര്‍പൂള്‍ ഇതിനോടകം സ്വന്തമാക്കി.
ന്യൂനസ് വന്നതോടെ ടീമിന്‍റെ കുന്തമുനയായിരുന്ന സാദിയോ മാനെ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയിരുന്നു.