ETV Bharat / sports

മെസിക്ക് മുന്നിൽ മെസി മാത്രം; ഗോളടിയിൽ റൊണാൾഡോയുടെ ഒരു റെക്കോഡുകൂടി പഴങ്കഥയാക്കി മെസി

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ 696 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസി മറികടന്നത്.

MESSI  Ronaldo  മെസി  റൊണാൾഡോ  ഫുട്‌ബോൾ  ഗോളടിയിൽ റൊണാൾഡോയെ തകർത്ത് മെസി  മെസി vs റൊണാൾഡോ  റൊണാൾഡോയെ മറികടന്ന് മെസി  Lionel messi surpasses cristiano ronaldo  Lionel Messi  Cristiano Ronaldo  ക്ലബ് ഫുട്‌ബോൾ  മെസിക്ക് മുന്നിൽ മെസി മാത്രം
റൊണാൾഡോയുടെ ഒരു റെക്കോഡുകൂടി പഴങ്കഥയാക്കി മെസി
author img

By

Published : Feb 3, 2023, 4:01 AM IST

പാരിസ്: ഫുട്‌ബോൾ ലോകത്തെ മികച്ച താരം മെസിയാണോ റൊണാൾഡയാണോ എന്ന തർക്കം വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. പരസ്യമായൊരു മത്സരമില്ലെങ്കിൽ പോലും റെക്കോഡുകൾ വാരിക്കൂട്ടുന്നതിനായി ഇരുവരും പരസ്‌പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തോടെ കരിയറിലെ ഏറെക്കുറെ എല്ലാ കിരീടങ്ങളും സ്വന്തമാക്കി താനാണ് മികച്ചത് എന്ന് മെസി തെളിയിച്ചുകഴിഞ്ഞു. ഇപ്പോൾ റൊണാൾഡോയുടെ മറ്റൊരു റെക്കോഡുകൂടി പഴങ്കഥയാക്കിയിരിക്കുകയാണ് മെസി.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ വിവിധ ടീമുകള്‍ക്കായി നേടിയ ഗോളുകളുടെ എണ്ണത്തിലാണ് മെസി റൊണാള്‍ഡോയെ മറികടന്നത്. 696 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസി സ്വന്തം പേരിൽ കുറിച്ചത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ മോണ്ട്‌പെലിയറിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് മെസി ഈ നേട്ടം മറികടന്നത്.

മത്സരത്തിന്‍റെ 72-ാം മിനിട്ടിലാണ് മെസി മനോഹരമായ ഗോൾ സ്വന്തമാക്കിയത്. ഇതോടെ മെസിയുടെ ഗോൾ നേട്ടം 697 ആയി ഉയര്‍ന്നു. കൂടാതെ റൊണാള്‍ഡോയെക്കാള്‍ 84 മത്സരങ്ങള്‍ കുറവ് കളിച്ചിട്ടാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പിഎസ്‌ജി മോണ്ട്‌പെലിയെറിനെ കീഴടക്കിയിരുന്നു.

അതേസമയം ക്ലബ് ഫുട്‌ബോൾ കരിയറിൽ ആകെ ഗോൾ നേട്ടത്തിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. ക്ലബ്‌ ഫുട്‌ബോളിൽ നിന്ന് റൊണാൾഡോ ഇതുവരെ 701 ഗോളുകൾ സ്വന്തമാക്കിയപ്പോൾ 695 ഗോളുകളാണ് മെസി നേടിയത്. എന്നാൽ മത്സരങ്ങളുടെ എണ്ണം നോക്കുമ്പോൾ അവിടെയും മെസിക്കാണ് മുൻതൂക്കം.

റൊണാൾഡോ 950 മത്സരങ്ങളിൽ നിന്നാണ് 701 ഗോൾ തികച്ചതെങ്കിൽ മെസിക്ക് 695 ഗോൾ നേടാൻ 835 മത്സരങ്ങളേ വേണ്ടിവന്നുള്ളു. കൂടാതെ റൊണാൾഡോ കളി ആരംഭിച്ച് രണ്ട് സീസണുകൾക്ക് ശേഷമാണ് മെസി ക്ലബ് ഫുട്‌ബോളിൽ സജ്ജീവമായത്. 2011- 2012 സീസണിൽ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയർന്ന ഗോൾ നേട്ടം.

2014-2015 സീസണിൽ നേടിയ 61 ഗോളുകളാണ് റൊണാൾഡോയുടെ ഉയർന്ന ഗോൾ നേട്ടം. അസിസ്റ്റുകളുടെ കണക്കിലും റൊണാഡോയെക്കാൾ ഏറെ മുന്നിലാണ് മെസി. ക്ലബ് ഫുട്‌ബോളിൽ 296 തവണ മെസി അസിസ്റ്റുകൾ നൽകിയപ്പോൾ 201 തവണയാണ് റൊണാൾഡോയുടെ അസിസ്റ്റുകളിൽ നിന്ന് സഹതാരങ്ങൾ ഗോളുകൾ സ്വന്തമാക്കിയത്.

അതേസമയം ചാമ്പ്യൻസ് ലീഗിലെ ഗോൾ നേട്ടത്തിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 140 ഗോളുകൾ നേടിയപ്പോൾ 161 മത്സരങ്ങളിൽ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

ദേശീയ മത്സരങ്ങളിലെ ഗോൾ നേട്ടത്തിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. പോർച്ചുഗല്ലിനായി 196 മത്സരങ്ങളിൽ നിന്ന് 118 ഗോളുകളാണ് റൊണാൾഡോ നേടിയത്. അതേസമയം അർജന്‍റീനക്കായി 172 മത്സരങ്ങളിൽ നിന്ന് 98 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

അതേസമയം ലോകകപ്പ് മത്സരങ്ങളിലെ ഗോൾ നേട്ടത്തിൽ റൊണാൾഡോയെക്കാൾ ഏറെ മുന്നിലാണ് മെസി. റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ സ്വന്തമാക്കിയപ്പോൾ മെസി 25 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയത്. ലോകകപ്പിൽ അർജന്‍റീനക്കായി ഏറ്റവും കൂടിയ ഗോളുകൾ നേടിയ താരവും മെസിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.