ETV Bharat / sports

മറഡോണയ്‌ക്ക് ആദരവ്; മെസിയും റൊണാള്‍ഡീഞ്ഞോയും വീണ്ടും ഒന്നിച്ചിറങ്ങുന്നു - റൊണാള്‍ഡീഞ്ഞോ

ഡീഗോ മറഡോണയ്‌ക്ക് ആദരവര്‍പ്പിച്ച് സംഘടിപ്പിക്കുന്ന മത്സരത്തില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കുമെന്ന് സംഘാടകര്‍

Lionel Messi  Lionel Messi Ronaldinho to play together  Ronaldinho  Diego Maradona  പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ  Pope Francis  ലയണല്‍ മെസി  റൊണാള്‍ഡീഞ്ഞോ  ഡീഗോ മറഡോണ
മറഡോണയ്‌ക്ക് ആദരവ്; മെസിയും റൊണാള്‍ഡീഞ്ഞോയും വീണ്ടും ഒന്നിച്ചിറങ്ങുന്നു
author img

By

Published : Oct 11, 2022, 2:04 PM IST

റോം: ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയ്‌ക്ക് ആദരവര്‍പ്പിച്ച് നടത്തുന്ന മത്സരത്തില്‍ ലയണല്‍ മെസി ബൂട്ട് കെട്ടുന്നു. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ച ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. 'മാച്ച് ഫോര്‍ പീസ്‌' എന്ന് പേരിട്ടിരിക്കുന്ന മത്സരം നവംബര്‍ 14നാണ് നടക്കുക.

റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 'മാച്ച് ഫോര്‍ പീസ്‌' മത്സരത്തിന്‍റെ മൂന്നാം പതിപ്പാണിത്. മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ, ഇറ്റാലിയന്‍ ലോകകപ്പ് ജേതാവ് ജിയാന്‍ലൂജി ബഫണ്‍, റോമയുടെ പോര്‍ച്ചുഗീസ് കോച്ച്‌ ജോസ് മൗറീഞ്ഞോ തുടങ്ങിയവരും മത്സരത്തിന്‍റെ ഭാഗമാവുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയില്‍ നേരത്തെ ഒന്നിച്ച് കളിച്ച താരങ്ങളാണ് മെസിയും റൊണാള്‍ഡീഞ്ഞോയും. അതേസമയം കണങ്കാലിന് പരിക്കേറ്റ മെസി നിലവില്‍ വിശ്രമത്തിലാണ്. പിഎസ്‌ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തില്‍ മെസി കളിച്ചേക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.