ന്യൂയോര്‍ക്ക് : അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ (Major League Soccer) ഗോളോടെ അരങ്ങേറ്റം നടത്തി അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി (Lionel Messi Major League Soccer debut). ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ (New York Red Bulls) മത്സരത്തില്‍ ഇന്‍റര്‍ മയാമിക്കായി പകരക്കാരനായെത്തിയാണ് ലയണല്‍ മെസി ഗോളടിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്‍റര്‍ മയാമി (Inter Miami) വിജയം പിടിച്ച മത്സരത്തില്‍ 89-ാം മിനിട്ടിലായിരുന്നു മെസി വലകുലുക്കിയത്.
റെഡ് ബുള്‍സിന്‍റെ തട്ടകമായ റെഡ് ബുള്‍ അറീനയിലായിരുന്നു കളി നടന്നത് (New York Red Bulls vs Inter Miami highlights). 37-ാം മിനിട്ടിലായിരുന്നു ഇന്‍റര്‍ മയാമിയുടെ പട്ടികയിലെ ആദ്യ ഗോള്‍ പിറന്നത്. നോഹ അലന്‍റെ മനോഹരമായ പാസില്‍ ഡിയോഗോ ഗോമസായിരുന്നു റെഡ് ബുള്‍സിന്‍റെ വലയിലേക്ക് പന്ത് കയറ്റിയത്. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ സന്ദര്‍ശകര്‍ക്കായി 60-ാം മിനിട്ടിലാണ് മെസി കളത്തിലെത്തുന്നത്. പിന്നാലെ മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെയായിരുന്നു മേജര്‍ ലീഗ് സോക്കറിലെ മെസിയുടെ ആദ്യ ഗോളിന്‍റെ പിറവി (Lionel Messi first goal in Major League Soccer).
-
For his first regular season goal for the club 🎉
— Inter Miami CF (@InterMiamiCF) August 27, 2023 " class="align-text-top noRightClick twitterSection" data="
Cremaschi ▶️ Messi!#RBNYvMIA | 0-2 pic.twitter.com/jyzfCqMKwQ
">For his first regular season goal for the club 🎉
— Inter Miami CF (@InterMiamiCF) August 27, 2023
Cremaschi ▶️ Messi!#RBNYvMIA | 0-2 pic.twitter.com/jyzfCqMKwQFor his first regular season goal for the club 🎉
— Inter Miami CF (@InterMiamiCF) August 27, 2023
Cremaschi ▶️ Messi!#RBNYvMIA | 0-2 pic.twitter.com/jyzfCqMKwQ
പഴയ ബാഴ്‌സലോണ കാലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ മികച്ച ഒരു ടീം വര്‍ക്കിനൊടുവിലാണ് മെസി ഗോളടിച്ചത്. റെഡ് ബുള്‍സ് ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ജോർഡി ആൽബ അക്രോബാറ്റിക് സ്റ്റൈലില്‍ മെസിക്ക് മറിച്ചുനല്‍കി. ചുറ്റും കൂടിയ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസി പന്ത് ബെഞ്ചമിന്‍ ക്രെമാഷിയിലേക്ക് എത്തിച്ചു.
18-കാരന്‍ തിരിച്ച് നല്‍കിയ താഴ്‌ന്നുവന്ന ക്രോസില്‍ പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട ആവശ്യം മാത്രമേ മെസിക്കുണ്ടായിരുന്നുള്ളൂ. ഇന്‍റർ മയാമിക്കായി കളിച്ച എല്ലാ മത്സരങ്ങളില്‍ നിന്നുമായി മെസി നേടുന്ന 11-ാമത്തെ ഗോളാണിത്.
11 മത്സരങ്ങള്‍ക്ക് ശേഷമാണ് മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ഇന്‍റര്‍ മായാമി വിജയം അറിയുന്നത്. ഇതോടെ മേജര്‍ ലീഗ് സോക്കറിന്‍റെ ഈസ്‌റ്റേൺ കോൺഫറൻസ് പോയിന്‍റ് ടേബിളിലെ അവസാന സ്ഥാനത്ത് നിന്നും ടീം കരകയറി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മയാമി നിലവില്‍ 14-ാം സ്ഥാനത്താണ്. 23 മത്സരങ്ങളില്‍ നിന്നുമായി 21 പോയിന്‍റാണ് ടീമിനുള്ളത്. ഇതടക്കം ആറ് വിജയങ്ങളാണ് ടീമിന്‍റെ പട്ടികയിലുള്ളത്. മൂന്ന് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 14 കളികളില്‍ ടീം തോല്‍വി വഴങ്ങിയിരുന്നു.
ALSO READ: FIFA Suspended Luis Rubiales 'ചുംബന വിവാദം'; ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്‌തു
അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലേക്കും ടീമിനെ നയിക്കാന്‍ ലയണല്‍ മെസിക്ക് കഴിഞ്ഞിരുന്നു. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ സിന്‍സിനാറ്റി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു ഇന്‍റര്‍ മയാമി മുന്നേറ്റം ഉറപ്പിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3 എന്ന സ്‌കോറിന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് എത്തിയത്. ഗോളടിച്ചില്ലെങ്കിലും മയാമിയുടെ ആദ്യ രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസിയാണ്. ഒടുവില്‍ ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിന് ഇന്‍റര്‍ മയാമി ജയം പിടിക്കുകയായിരുന്നു.