ദോഹ: പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ 1000-മത്തെ മത്സരം, അർജന്‍റീനയുടെ ക്യാപ്റ്റനെന്ന നിലയിൽ 100-ാം മത്സരം എന്നിങ്ങനെ ഏറെ പകിട്ടോടെയാണ് ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനായി ലയണൽ മെസി അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇറങ്ങിയത്. നീലയും വെള്ളയും കുപ്പായത്തിലെത്തിയ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി കളത്തിലിറങ്ങിയ താരം തന്‍റെ ഇടം കാലിലൊളിപ്പിച്ച ഇന്ദ്രജാലങ്ങളുമായാണ് ആരാധകരുടെ മനസ് നിറച്ചത്. ഖത്തറിൽ തന്‍റെ അഞ്ചാം ലോകകപ്പിനിറങ്ങിയ മെസിയുടെ മികവിൽ ഓസ്ട്രേലിയയെ കീഴടക്കിയ അർജന്‍റീന ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു.
-
Lionel Messi 1000 games for the 🐐 pic.twitter.com/fwPaStvF0F
— Frank Khalid (@FrankKhalidUK) December 3, 2022 " class="align-text-top noRightClick twitterSection" data="
">Lionel Messi 1000 games for the 🐐 pic.twitter.com/fwPaStvF0F
— Frank Khalid (@FrankKhalidUK) December 3, 2022Lionel Messi 1000 games for the 🐐 pic.twitter.com/fwPaStvF0F
— Frank Khalid (@FrankKhalidUK) December 3, 2022
മറഡോണയും പിന്നിലായി: അർജന്‍റീന ജഴ്‌സിയിൽ 169 മത്സരങ്ങൾ പൂർത്തിയാക്കിയ മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണക്കായി 778 മത്സരങ്ങളും നിലവിൽ കളിക്കുന്ന പിഎസ്‌ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ നേടിയ ഗോളാടെ ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം ഒമ്പതായി. അതോടെ സാക്ഷാല്‍ മറഡോണയെയാണ് ഗോളുകളുടെ എണ്ണത്തിൽ മെസി മറികടന്നത്.
മറഡോണ ലോകകപ്പിൽ എട്ട് ഗോളുകളാണ് നേടിയത്. അർജന്‍റീനൻ താരങ്ങളില്‍ ഇനി മെസിക്കു മുന്നിലുള്ളത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ്.
നോക്കൗട്ടിലും ഗോൾ: കരിയറിൽ മെസിയുടെ ആകെ ഗോൾനേട്ടം 789 ആയി. ബാഴ്‌സയിൽ 672 ഗോളും പിഎസ്‌ജിയിൽ 23 ഗോളുകളും നേടിയപ്പോൾ ദേശിയ ടീമിനൊപ്പം നിന്ന് 93 വട്ടമാണ് മെസി വല കുലുക്കിയത്. ഈ മത്സരത്തോടെ ലോകകപ്പിന്‍റെ നോക്കൗട്ട് സ്റ്റേജിൽ ഒരു ഗോൾ നേടുകയെന്ന 2006 മുതലുള്ള 16 വർഷത്തെ മെസിയുടെ സ്വപ്നമാണ് സഫലമായത്. ഗ്രൂപ്പ് സ്റ്റേജിൽ ഇതുവരെ 8 ഗോളുകൾ നേടിയ മെസിക്ക് മുന്നിൽ നോക്കൗട്ട് സ്റ്റേജിലെ ഗോൾ എന്നത് വെല്ലുവിളിയായിരുന്നു. അതിനാണ് പ്രതിരോധം തീർത്ത ഓസീസ് നിരയെ നിഷ്‌പ്രഭമാക്കിയ ഗോളിലൂടെ അറുതിവരുത്തിയത്.
അർജന്‍റീന ക്വാർട്ടറിൽ; സൂപ്പർ താരം ലയണൽ മെസിയും യുവതാരം ജൂലിയൻ അൽവാരസും നേടിയ ഗോളുകളാണ് എട്ട് വർഷത്തിന് ശേഷം നീലപ്പടയ്‌ക്ക് ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്. അവസാന എട്ടില്‍ നെതർലൻഡ്‌സാണ് നീലപ്പടയുടെ എതിരാളികൾ.