ലണ്ടന്‍: പ്രൊഫഷണൽ ടെന്നിസിൽ തന്‍റെ അവസാന മത്സരത്തിനിറങ്ങുകയാണ് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ. ലേവർ കപ്പിൽ ടീം യൂറോപ്പിനായി റാഫേൽ നദാലിനൊപ്പമാണ് ഫെഡററുടെ വിടവാങ്ങൽ മത്സരം. അമേരിക്കൻ ജോഡിയായ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ എന്നിവര്‍ക്കെതിരായാണ് ഇതിഹാസ ജോഡി കളിക്കുന്നത്.
ഇരുവരേയും കൂടാതെ നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ എന്നിവരും ടീം യൂറോപ്പിന്‍റെ ഭാഗമാണ്. ശനിയാഴ്‌ച(24.09.2022) പുലർച്ചെ 1 മണിക്കാണ് ഡബിള്‍സ് മത്സരത്തിനായി ഫെഡററും നദാലും കളത്തിലിറങ്ങുക. ഈ മത്സരത്തിന് മുന്നോടിയായി ഒന്നിച്ച് പരിശീലനത്തിനിറങ്ങിയ ഇതിഹാസ താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
-
Skyhook Rafa #LaverCup @RafaelNadal @rogerfederer @DjokerNole @andy_murray pic.twitter.com/xG8DNraaM7
— Rebecca Quee (@beckquee) September 22, 2022 " class="align-text-top noRightClick twitterSection" data="
">Skyhook Rafa #LaverCup @RafaelNadal @rogerfederer @DjokerNole @andy_murray pic.twitter.com/xG8DNraaM7
— Rebecca Quee (@beckquee) September 22, 2022Skyhook Rafa #LaverCup @RafaelNadal @rogerfederer @DjokerNole @andy_murray pic.twitter.com/xG8DNraaM7
— Rebecca Quee (@beckquee) September 22, 2022
നാല് പേരും ഒന്നിച്ചുള്ള ഒരു ചിത്രം നേരത്തെ തന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ ഫെഡറര്‍ പോസ്റ്റ് ചെയ്‌തിരുന്നു. രണ്ട് പതിറ്റാണ്ടുകളായി പുരുഷ ടെന്നിസ് അടക്കി വാഴുന്ന താരങ്ങളാണ് നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ, ആൻഡി മുറെ എന്നിവർ. 66 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നാല് പേരും ചേര്‍ന്ന് പങ്കിട്ടിട്ടുള്ളത്.
-
heading to dinner with some friends @RafaelNadal @andy_murray @DjokerNole pic.twitter.com/2oYR3hnGaZ
— Roger Federer (@rogerfederer) September 22, 2022 " class="align-text-top noRightClick twitterSection" data="
">heading to dinner with some friends @RafaelNadal @andy_murray @DjokerNole pic.twitter.com/2oYR3hnGaZ
— Roger Federer (@rogerfederer) September 22, 2022heading to dinner with some friends @RafaelNadal @andy_murray @DjokerNole pic.twitter.com/2oYR3hnGaZ
— Roger Federer (@rogerfederer) September 22, 2022
2017ലെ ലേവർ കപ്പിൽ ഫെഡററും നദാലും കളിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് നാല് പേരും ഒരു ടീമിന്‍റെ ഭാഗമാവുന്നത്. 2021ലെ വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ ഇതേവരെ കളത്തിലിറങ്ങിയിട്ടില്ല. കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു താരം കളിക്കളത്തില്‍ നിന്നും വിട്ട് നിന്നത്.
അതേസമയം 24 വര്‍ഷത്തോളം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് 41കാരനായ ഫെഡറര്‍ അറിയിച്ചത്. സ്വപ്‌നം കണ്ടതില്‍ കൂടുതല്‍ ടെന്നിസ് തനിക്ക് നല്‍കിയതായും താരം കൂട്ടിച്ചേര്‍ത്തു.
also read: യാത്ര, കുടുംബം, ടെന്നിസ്; വിരമിക്കലിന് ശേഷമുള്ള പദ്ധതികള്‍ വെളിപ്പെടുത്തി റോജർ ഫെഡറർ