കാഡിസ് : ലാലിഗ ഫുട്‌ബോളില്‍ കാഡിസിനെ തകര്‍ത്ത് ബാഴ്‌സലോണ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ 13 പോയിന്‍റാണ് ക്ലബ്ബിനുള്ളത്. 4 കളിയില്‍ 12 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
-
FT #CádizBarça 0-4
— LaLiga English (@LaLigaEN) September 10, 2022 " class="align-text-top noRightClick twitterSection" data="
💙❤️ Goals from @DeJongFrenkie21, @lewy_official, @ANSUFATI and @dembouz secured the 3⃣ points for @FCBarcelona!#LaLigaSantander pic.twitter.com/J7bY08pd9C
">FT #CádizBarça 0-4
— LaLiga English (@LaLigaEN) September 10, 2022
💙❤️ Goals from @DeJongFrenkie21, @lewy_official, @ANSUFATI and @dembouz secured the 3⃣ points for @FCBarcelona!#LaLigaSantander pic.twitter.com/J7bY08pd9CFT #CádizBarça 0-4
— LaLiga English (@LaLigaEN) September 10, 2022
💙❤️ Goals from @DeJongFrenkie21, @lewy_official, @ANSUFATI and @dembouz secured the 3⃣ points for @FCBarcelona!#LaLigaSantander pic.twitter.com/J7bY08pd9C
കാഡിസിനെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. 55ാം മിനിട്ടില്‍ മധ്യനിരതാരം ഫ്രെങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. 66ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ കറ്റാലന്‍ പട ലീഡ് രണ്ടായി ഉയര്‍ത്തി.
-
Who's going to stop him? pic.twitter.com/w16TzroC49
— LaLigaTV (@LaLigaTV) September 10, 2022 " class="align-text-top noRightClick twitterSection" data="
">Who's going to stop him? pic.twitter.com/w16TzroC49
— LaLigaTV (@LaLigaTV) September 10, 2022Who's going to stop him? pic.twitter.com/w16TzroC49
— LaLigaTV (@LaLigaTV) September 10, 2022
ഗാലറിയിലുണ്ടായിരുന്ന കാണികളില്‍ ഒരാള്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മത്സരം അരമണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് പുനരാരംഭിച്ച കളിയില്‍ 86ാം മിനിട്ടില്‍ അന്‍സു ഫാത്തിയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്.
-
❤💙 @FCBarcelona lead the way after Friday and Saturday's #LaLigaSantander 2022/23 fixtures! 🔝@socios | #TheFansGame pic.twitter.com/i1myqrtCPG
— LaLiga English (@LaLigaEN) September 10, 2022 " class="align-text-top noRightClick twitterSection" data="
">❤💙 @FCBarcelona lead the way after Friday and Saturday's #LaLigaSantander 2022/23 fixtures! 🔝@socios | #TheFansGame pic.twitter.com/i1myqrtCPG
— LaLiga English (@LaLigaEN) September 10, 2022❤💙 @FCBarcelona lead the way after Friday and Saturday's #LaLigaSantander 2022/23 fixtures! 🔝@socios | #TheFansGame pic.twitter.com/i1myqrtCPG
— LaLiga English (@LaLigaEN) September 10, 2022
റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അസിസ്‌റ്റില്‍ നിന്നാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഒസുമാനെ ഡെംബെലെയാണ് ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.