ബാഴ്‌സലോണ: ലാ ലിഗയില്‍ (La Liga) സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ (El Clasico) പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് (Barcelona vs Real Madrid). ബാഴ്‌സയുടെ തട്ടകമായ ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസിന്‍റെ വിജയം. കരിയറിലെ ആദ്യ എല്‍ ക്ലാസിക്കോ പോരില്‍ ഇരട്ടഗോളടിച്ച താരം ജൂഡ് ബെല്ലിങ്‌ഹാമാണ് (Jude Bellingham) റയലിന് ജയമൊരുക്കിയത്.
ആദ്യ പകുതിയില്‍ ഇൽകെ ഗുണ്ടോഗൻ (İlkay Gündoğan) നേടിയ ഗോളില്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു മത്സരത്തില്‍ റയല്‍ മാഡ്രിഡിന്‍റെ തിരിച്ചുവരവ്. ജയത്തോടെ ലാ ലിഗ പോയിന്‍റ് പട്ടികയില്‍ 28 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് എത്താനും റയല്‍ മാഡ്രിഡിനായി. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണയിപ്പോള്‍.
-
Gol de Gündogan. Gol del Barça en el minuto 6.
— Mundo Barça (@mundobarca_on) October 28, 2023 " class="align-text-top noRightClick twitterSection" data="
FC Barcelona 1 - 0 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/VQGp1vZpvn
">Gol de Gündogan. Gol del Barça en el minuto 6.
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 0 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/VQGp1vZpvnGol de Gündogan. Gol del Barça en el minuto 6.
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 0 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/VQGp1vZpvn
ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയം വേദിയായ വീറും വാശിയും നിറഞ്ഞ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് പിടിക്കാന്‍ ആതിഥേയരായ ബാഴ്‌സലോണയ്‌ക്ക് സാധിച്ചിരുന്നു. ആറാം മിനിറ്റില്‍ ഗുണ്ടോഗന്‍റെ വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഗുണ്ടോഗന്‍ ബാഴ്‌സയ്‌ക്കായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്.
-
Gol de Bellingham. Gol del Real Madrid en el minuto .
— Mundo Barça (@mundobarca_on) October 28, 2023 " class="align-text-top noRightClick twitterSection" data="
FC Barcelona 1 - 1 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/cxR1hbwnlj
">Gol de Bellingham. Gol del Real Madrid en el minuto .
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 1 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/cxR1hbwnljGol de Bellingham. Gol del Real Madrid en el minuto .
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 1 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/cxR1hbwnlj
ഈ ഒരു ഗോള്‍ ലീഡ് മത്സരത്തിന്‍റെ ആദ്യ പകുതി മുഴുവന്‍ കാത്ത് സൂക്ഷിക്കാന്‍ ബാഴ്‌സലോണയ്‌ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. രണ്ടാം പാദത്തിന്‍റെ തുടക്കം മുതല്‍ തന്നെ റയല്‍ തിരിച്ചടിക്കാനുള്ള സിഗ്നലുകള്‍ നല്‍കി തുടങ്ങി.
63-ാം മിനിറ്റില്‍ ക്രൂസിന് പകരക്കാരനായി സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചും വന്നതോടെ റയല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തു. പിന്നാലെ 68-ാം മിനിറ്റില്‍ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കൊപ്പമെത്താന്‍ റയല്‍ മാഡ്രിഡിനായി. ബാഴ്‌സ ക്ലിയര്‍ ചെയ്‌ത റയലിന്‍റെ മുന്നേറ്റം ബോക്‌സിന് പുറത്തുനിന്നും പിടിച്ചെടുത്ത് തകര്‍പ്പന്‍ ലോങ് റേഞ്ചിലൂടെയാണ് ബെല്ലിങ്‌ഹാം എതിര്‍ വലയിലെത്തിച്ചത്.
-
Gol de Bellingham. Gol del Real Madrid en el minuto 91.
— Mundo Barça (@mundobarca_on) October 28, 2023 " class="align-text-top noRightClick twitterSection" data="
FC Barcelona 1 - 2 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/3jBEMW2xUi
">Gol de Bellingham. Gol del Real Madrid en el minuto 91.
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 2 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/3jBEMW2xUiGol de Bellingham. Gol del Real Madrid en el minuto 91.
— Mundo Barça (@mundobarca_on) October 28, 2023
FC Barcelona 1 - 2 Real Madrid#BarçaMadrid #ElClasico 🔵🔴⚽️pic.twitter.com/3jBEMW2xUi
പിന്നാലെ, ബാഴ്‌സയും ആക്രമണങ്ങള്‍ കടുപ്പിച്ചു. വിജയഗോളിനായി രണ്ട് കൂട്ടരും പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാല്‍ നിശ്ചിത സമയത്ത് വിജയഗോളിലേക്ക് എത്താന്‍ ഇരു ടീമിനുമായില്ല. ഇഞ്ചുറി ടൈമിലാണ് ബെല്ലിങ്‌ഹാം വീണ്ടും റയലിന്‍റെ രക്ഷകനായെത്തിയത്. ലൂക്കാ മോഡ്രിച്ച് ഗതി മാറ്റി വിട്ട കര്‍വഹാളിന്‍റെ ക്രോസ് കൃത്യമായി ബാഴ്‌സയുടെ വലയിലേക്ക് എത്തിക്കാന്‍ ബെല്ലിങ്‌ഹാമിനായി.