ETV Bharat / sports

പോളണ്ടിനെതിരെ ഇരട്ട ഗോള്‍ ; 60 വര്‍ഷം പഴക്കമുള്ള പെലെയുടെ റെക്കോഡും തകര്‍ത്ത് എംബാപ്പെയുടെ കുതിപ്പ്

ഖത്തര്‍ ലോകകപ്പില്‍ ഇതേവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് കിലിയന്‍ എംബാപ്പെ നേടിയത്

Kylian Mbappe overtakes Pele  Kylian Mbappe  Pele  Kylian Mbappe record  FIFA World Cup record  FIFA World Cup 2022  Qatar World Cup  lionel messi  കിലിയന്‍ എംബാപ്പെ  കിലിയന്‍ എംബാപ്പെ റെക്കോഡ്  പെലെ  ലയണല്‍ മെസി
പോളണ്ടിനെതിരെ ഇരട്ട ഗോള്‍; 60 വര്‍ഷം പഴക്കമുള്ള പെലെയുടെ റെക്കോഡും തകര്‍ത്ത് എംബാപ്പെയുടെ കുതിപ്പ്
author img

By

Published : Dec 5, 2022, 11:03 AM IST

ദോഹ : ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ കീഴടക്കിയുള്ള ഫ്രാന്‍സിന്‍റെ മുന്നേറ്റം ഉറപ്പിച്ചത് യുവ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ്. മത്സരത്തിന്‍റെ 74, 91 മിനിട്ടുകളിലാണ് എംബാപ്പെ വലകുലുക്കിയത്. ഖത്തറില്‍ ഇതേവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ നേടിയത്.

ഇതടക്കം 23കാരന്‍റെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പതാണ്. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ ഒരു തകര്‍പ്പന്‍ റെക്കോഡ് മറി കടക്കാനും എംബാപ്പെയ്‌ക്ക് കഴിഞ്ഞു. 24 വയസിനുള്ളില്‍ ഏറ്റവുമധികം ലോകകപ്പ് ഗോള്‍ നേടിയ താരമെന്ന പെലെയുടെ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തമാക്കിയത്. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എട്ട് ഗോളുകള്‍ നേടിയായിരുന്നു പെലെ റെക്കോഡിട്ടത്.

ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്കൊപ്പവും ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, സിനദിന്‍ സിദാന്‍, തിയറി ഹെൻറി തുടങ്ങിയ താരങ്ങള്‍ക്ക് മുന്നിലുമാണ് എംബാപ്പെ. ഖത്തറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് മെസി തന്‍റെ ഒമ്പതാം ലോകകപ്പ് ഗോള്‍ നേടിയത്. ഇത്രയും ഗോളുകള്‍ നേടാന്‍ മെസിക്ക് വേണ്ടി വന്നത് അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങളാണ്.

എംബാപ്പെയാകട്ടെ ഇതേവരെ കളിച്ചത് രണ്ട് ലോകകപ്പുക‍ളിലായി 11 മത്സരങ്ങള്‍ മാത്രവും. ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. നാല് ലോകകപ്പുകളിലെ 24 മത്സരങ്ങളില്‍ നിന്നും 16 ഗോള്‍ നേടിയാണ് ക്ലോസെ മുന്നിലെത്തിയത്. നിലവിലെ ഫോം തുടര്‍ന്നാല്‍ എംബാപ്പെയ്‌ക്ക് ഈ റെക്കോഡും തകര്‍ക്കാനാവുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

Also read: ഇത് എംബാപെ മാജിക്; പോളണ്ടിനെ നിഷ്‌പ്രഭരാക്കി ഫ്രാൻസ് ക്വാർട്ടറിൽ

അതേസമയം ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന റെക്കോഡും എംബാപ്പെ ഇതോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാമതുമാണ് താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.