പാരിസ്: നാലു മാസക്കാലത്തെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ഇരുപത്തിമൂന്നുകാരനായ താരവും റയലും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയതായും ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും സ്‌പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗോൾ റിപ്പോർട്ട് ചെയ്‌തു.
-
Real Madrid plan to announce the signing of Kylian Mbappe after the Champions League final 🤩 pic.twitter.com/v8DT6o1XuD
— GOAL (@goal) May 17, 2022 " class="align-text-top noRightClick twitterSection" data="
">Real Madrid plan to announce the signing of Kylian Mbappe after the Champions League final 🤩 pic.twitter.com/v8DT6o1XuD
— GOAL (@goal) May 17, 2022Real Madrid plan to announce the signing of Kylian Mbappe after the Champions League final 🤩 pic.twitter.com/v8DT6o1XuD
— GOAL (@goal) May 17, 2022
തന്‍റെ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ അത് പ്രഖ്യാപിക്കുമെന്നും എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരവും റയൽ മാഡ്രിഡും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ യൂറോപ്യൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്. എംബാപ്പെ ഇനി പിഎസ്‌ജിയിൽ തുടരില്ലെന്ന് ഇതു വ്യക്തമാക്കുന്നു.
എംബാപ്പയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇനി ഏതാനും ചെറിയ കാര്യങ്ങൾ മാത്രമേ പൂർത്തിയാകാനുള്ളൂ. ഫ്രഞ്ച് ലീഗ് സീസൺ കഴിഞ്ഞതിനു ശേഷമായിരിക്കും താരവുമായി റയൽ മാഡ്രിഡ് കരാർ ഒപ്പിടുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ലീഗ് വൺ സീസൺ പൂർത്തിയായതിനു പിന്നാലെ താൻ പിഎസ്‌ജി വിടുമെന്ന കാര്യം എംബാപ്പെ വെളിപ്പെടുത്തിയാലും ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷമേ റയൽ മാഡ്രിഡ് എംബാപ്പെ ട്രാൻസ്‌ഫർ പ്രഖ്യാപിക്കുകയുള്ളൂ.
റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തെ കരാറാണ് എംബാപ്പെ റയലുമായി ഒപ്പുവെക്കുക. റയൽ മാഡ്രിഡ് താരത്തിന് നൽകുന്ന പ്രതിഫലം എത്രയാണെന്ന് വ്യക്‌തമല്ലെന്നും കരാർ പുതുക്കാനായി പിഎസ്‌ജി ഓഫർ ചെയ്‌തതിനേക്കാൾ കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എംബാപ്പയെ സംബന്ധിച്ച് റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയെന്ന തന്‍റെ ദീർഘകാല സ്വപ്‌നം കൂടിയാണ് പൂവണിയാൻ പോകുന്നത്.
കരാര്‍ അവസാനിക്കുന്നതിനാല്‍ താരത്തെ സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് റയല്‍ മാഡ്രിഡിന് ഒരുങ്ങുന്നത്. നേരത്തെ കഴിഞ്ഞസീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സീസണില്‍ പി.എസ്.ജി.ക്കായി 45 കളിയില്‍ 36 ഗോള്‍ നേടിയിട്ടുണ്ട്. 2017-ല്‍ മൊണാക്കോയില്‍ നിന്ന് പിഎസ്‌ജിയില്‍ എത്തിയ താരം 141 മത്സരങ്ങളില്‍ നിന്ന് 116 ഗോളുകളാണ് നേടിയത്.