ETV Bharat / sports

പിഎസ്‌ജിയുടെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍ ; കവാനിയെ മറികടന്ന് കിലിയന്‍ എംബാപ്പെ, നേട്ടം നാന്‍റസിനെതിരായ മത്സരത്തില്‍

2013-20 കാലഘട്ടത്തില്‍ പിഎസ്‌ജിക്കായി കളിച്ച എഡിസണ്‍ കവാനി 301 മത്സരങ്ങളില്‍ നിന്നും 200 ഗോളുകളാണ് നേടിയത്. 24 കാരനായ എംബാപ്പെ 247-ാം മത്സരത്തിലാണ് ഈ റെക്കോഡ് മറികടന്നത്.

kylian mbappe  psg  psg all time top scorer  kylian mbappe becomes all time top scorer for psg  mbappe  PSG vs NANTES  പിഎസ്‌ജി  കിലിയയന്‍ എംബാപ്പെ  എംബാപ്പെ  പിഎസ്‌ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം  ലീഗ് 1 കപ്പ്
Mbappe
author img

By

Published : Mar 5, 2023, 11:31 AM IST

പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ലീഗ് 1 കപ്പില്‍ നാന്‍റസിനെതിരായ മത്സരത്തിലെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് എംബാപ്പെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഉറുഗ്വന്‍ താരം എഡിസണ്‍ കവാനിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് എംബാപ്പെ പഴങ്കഥയാക്കിയത്.

2013 മുതല്‍ 2020 വരെ പിഎസ്‌ജിക്കായി പന്ത് തട്ടിയ എഡിസണ്‍ കവാനി 301 മത്സരങ്ങളില്‍ നിന്ന് 200 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ക്ലബ്ബിനുവേണ്ടിയുള്ള തന്‍റെ 247-ാം മത്സരത്തില്‍ തന്നെ എംബാപ്പെ ഈ റെക്കോഡ് മറികടക്കുകയാണ് ഉണ്ടായത്. നിലവില്‍, 24-കാരനായ എംബാപ്പെ പിഎസ്‌ജിക്കായി സ്‌കോര്‍ ചെയ്‌ത ഗോളുകളുടെ എണ്ണം 201ആണ്.

  • Kylian Mbappe's resume:

    🏆 World Cup winner
    🏆 World Cup Best Young Player
    🏆 World Cup Golden Boot
    🏆 UEFA Nation's League winner
    🏆 3x Coupe de France winner
    🏆 5x Ligue 1 winner
    🏆 4x Ligue 1 Golden Boot
    🏆 PSG's all-time top goalscorer

    On top of the world at only 24 🤩 pic.twitter.com/MO8foEzbX7

    — ESPN FC (@ESPNFC) March 4, 2023 " class="align-text-top noRightClick twitterSection" data=" ">
  • Kylian Mbappé: “It’s a privilege to play for Paris Saint-Germain. It’s special to be PSG player as this is my city” 🔴🔵⭐️ #PSG

    “I’m here to write history — in France, in the capital, in my country, in my city. It’s beautiful — but I want also collective achievements”, he added. pic.twitter.com/FSjURN5nUN

    — Fabrizio Romano (@FabrizioRomano) March 4, 2023 " class="align-text-top noRightClick twitterSection" data=" ">

ലീഗ് 1 ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും എംബാപ്പെയാണ്. 18 ഗോളുകളാണ് താരം ഈ സീസണില്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 16 ഗോളുകളുമായി ലില്ലെയുടെ ജൊനാഥന്‍ ഡേവിഡാണ് ഈ പട്ടികയില്‍ രണ്ടാമന്‍.

2017ല്‍ റെക്കോഡ് തുകയ്‌ക്കാണ് മൊണോക്കോയില്‍ നിന്നും എംബാപ്പെ പിഎസ്‌ജിയിലേക്കെത്തിയത്. തുടര്‍ന്ന് നാല് തവണ ലീഗ് 1 കിരീടം എംബാപ്പെ ഉള്‍പ്പെട്ട പിഎസ്‌ജി ടീം സ്വന്തമാക്കി. കഴിഞ്ഞ നാല് സീസണിലും ടൂര്‍ണമെന്‍റിലെ ടോപ്‌ സ്കോററും എംബാപ്പെയായിരുന്നു.

ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ ടോപ്‌ സ്‌കോററും എംബാപ്പെയായിരുന്നു. 2022 ലോകകപ്പില്‍ 8 ഗോളാണ് ഫ്രഞ്ച് മുന്നേറ്റനിര താരം നേടിയത്. അര്‍ജന്‍റീനയ്‌ക്കെതിരായ ഫൈനലില്‍ ഫ്രാന്‍സ് നേടിയ മൂന്ന് ഗോളും പിറന്നത് എംബാപ്പെയുടെ കാലുകളില്‍ നിന്നായിരുന്നു.

  • KYLIAN MBAPPE SCORES HIS 201ST PSG GOAL TO BECOME THE CLUB'S RECORD GOALSCORER 🏆

    He did it in only 247 games 🤯 pic.twitter.com/CQkJiHLJN4

കുതിപ്പ് തുടര്‍ന്ന് പിഎസ്‌ജി: നാന്‍റസിനെതിരായ മത്സരം പിഎസ്‌ജി 4-2നാണ് സ്വന്തമാക്കിയത്. മെസി തുടക്കമിട്ട ഗോള്‍ വേട്ട എംബാപ്പെയിലൂടെയാണ് അവസാനിച്ചത്. നാന്‍റസ് താരത്തിന്‍റെ സെല്‍ഫ് ഗോളും മത്സരത്തില്‍ പിഎസ്‌ജിക്ക് തുണയായി.

12-ാം മിനിട്ടില്‍ ലയണല്‍ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. ഈ ലീഗ് 1 സീസണില്‍ മെസിയുടെ 13-ാം ഗോളായിരുന്നു ഇത്. തുടര്‍ന്ന് 17-ാം മിനിട്ടില്‍ ജൗവൻ ഹദ്‌ജമിന്‍റെ സെല്‍ഫ് ഗോളില്‍ പിഎസ്‌ജിയുടെ ലീഡ് ഉയര്‍ന്നു.

31ാം മിനിട്ടില്‍ ലുഡോവിക് ബ്ലാസിലൂടെ നാന്‍റസ് ഒരു ഗോള്‍ മടക്കി. പിന്നാലെ 38-ാം മിനിട്ടില്‍ സന്ദര്‍ശകര്‍ സമനില പിടിച്ചു. ഇഗ്നേഷ്യസ് ഗനാഗോയുടെ ഗോളിലായിരുന്നു നാന്‍റസ് പിഎസ്‌ജിക്കൊപ്പമെത്തിയത്.

2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്‍റെ 60-ാം മിനിട്ടില്‍ പിഎസ്ജി ലീഡുയര്‍ത്തി. പ്രതിരോധ നിരതാരം ഡാനിലോ പെരേരയുടെ വകയായിരുന്നു ഗോള്‍. ഇഞ്ചുറി ടൈമില്‍ എംബാപ്പെയാണ് പിഎസ്‌ജിയുടെ നാലാം ഗോള്‍ നേടിയത്.

ഈ ജയത്തോടെ 26 മത്സരങ്ങളില്‍ നിന്ന് പിഎസ്‌ജിക്ക് 63 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് രണ്ടാമതുള്ള മാർസെയിലിനേക്കാള്‍ 11 പോയിന്‍റ് ലീഡുണ്ട്.

ജീവന്‍ മരണ പോരാട്ടം: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം. മാര്‍ച്ച് 9 ന് ബയേണിന്‍റെ തട്ടകമായ അലയൻസ് അരീനയിലാണ് ഈ മത്സരം. രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒരു ഗോള്‍ കടവുമായാണ് പിഎസ്‌ജി കളിക്കാന്‍ ഇറങ്ങുക.

പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സന്ദര്‍ശകരായ ബയേണ്‍ ആതിഥേയരെ തകര്‍ത്തിരുന്നു. കിങ്‌സ്‌ലി കോമന്‍ നേടിയ ഏകഗോളിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ ബയേണ്‍ ജയം നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.