ETV Bharat / sports

'വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും'; അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ക്കെതിരെ കെടി ജലീല്‍

മെസിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുമ്പോള്‍ മാര്‍ട്ടിനെസിനെ ഓര്‍ത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നുവെന്ന് കെടി ജലീല്‍.

KT Jaleel criticize Emiliano Martinez  Emiliano Martinez  KT Jaleel  KT Jaleel facebook  Qatar world cup  kylian mbappe  KT Jaleel on kylian mbappe  കെടി ജലീല്‍  ഖത്തര്‍ ലോകകപ്പ്  എമിലിയാനോ മാര്‍ട്ടിനെസ്  അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ക്കെതിരെ കെടി ജലീല്‍  കിലിയന്‍ എംബാപ്പെ
'വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും'; അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ക്കെതിരെ കെടി ജലീല്‍
author img

By

Published : Dec 21, 2022, 4:58 PM IST

മലപ്പുറം: ഖത്തറിലെ ഫിഫ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെയുള്ള അര്‍ജന്‍റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്‍റെ കളിയാക്കലുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകുമെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താങ്കളുടെ പോസ്റ്റിലേക്ക് നാല് ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും. മെസിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നുവെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

മിസ്റ്റർ എമിലിയാനോ മാർട്ടിനസ്,

താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്‍റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയന്‍റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കിൽ ഇനിയും മൂന്ന് ലോക കപ്പുകൾക്ക് ബാല്യമുള്ള കാൽപ്പന്തുകളിയിലെ കൊടുങ്കാറ്റിന്‍റെ രൗദ്രത കാൽപാദത്തിൽ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.

ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവൽ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിൻസന്‍റ് അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അൽഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.

ഒളിമ്പിക്സ് മെഡലുമായി സന്തോഷാരവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് "ഇവിടെ കറുത്തവർക്ക്" ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ.

ആ വെള്ളപ്പിശാചിന്‍റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്. മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും.

Also read: കലിപ്പ് തീരാതെ എമി; എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം, വിമര്‍ശനം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.