മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ വനിത ഡബിൾസ് കിരീടത്തിൽ മുത്തമിട്ട് ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെസിക്കോവ- കാതറീന സിനിയക്കോവ സഖ്യം. ഫൈനലിൽ കസാഖിസ്ഥാന്‍റെ അന്ന ഡാനിലിയാന- ബ്രസീലിന്‍റെ ബീട്രിസ് ഹദ്ദാദാ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ചെക്ക് സഖ്യം കീഴടക്കിയത്. സ്കോർ: 6-7, 6-4, 6-4.
-
👏💙🏆@K_Siniakova 🤝 @BKrejcikova#AusOpen · #AO2022 pic.twitter.com/146oCloeWG
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
">👏💙🏆@K_Siniakova 🤝 @BKrejcikova#AusOpen · #AO2022 pic.twitter.com/146oCloeWG
— #AusOpen (@AustralianOpen) January 30, 2022👏💙🏆@K_Siniakova 🤝 @BKrejcikova#AusOpen · #AO2022 pic.twitter.com/146oCloeWG
— #AusOpen (@AustralianOpen) January 30, 2022
ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നഷ്‌ടപ്പെട്ട ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് ചെക്ക് സഖ്യം കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച് എതിരാളികളെ നഷ്‌പ്രഭമാക്കിക്കൊണ്ടാണ് ഇരുവരും കിരീട നേട്ടം കുറിച്ചത്.
ALSO READ: മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത; മർദനമേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കാമുകി
-
Czechmate 🇨🇿🏆@BKrejcikova & @K_Siniakova clinch their first #AusOpen women's doubles title with a 6-7(3) 6-4 6-4 victory over Beatriz Haddad Maia & Anna Danilina.#AO2022
— #AusOpen (@AustralianOpen) January 30, 2022 " class="align-text-top noRightClick twitterSection" data="
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/n8PcGfeayG
">Czechmate 🇨🇿🏆@BKrejcikova & @K_Siniakova clinch their first #AusOpen women's doubles title with a 6-7(3) 6-4 6-4 victory over Beatriz Haddad Maia & Anna Danilina.#AO2022
— #AusOpen (@AustralianOpen) January 30, 2022
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/n8PcGfeayGCzechmate 🇨🇿🏆@BKrejcikova & @K_Siniakova clinch their first #AusOpen women's doubles title with a 6-7(3) 6-4 6-4 victory over Beatriz Haddad Maia & Anna Danilina.#AO2022
— #AusOpen (@AustralianOpen) January 30, 2022
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/n8PcGfeayG
ക്രെസിക്കോവ-സിനിയക്കോവ സഖ്യത്തിന്‍റെ നാലാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലും 2021 ലും ഫ്രഞ്ച് ഓപ്പണും 2018-ല്‍ വിംബിള്‍ഡണും ചെക്ക് സഖ്യം സ്വന്തമാക്കിയിരുന്നു. കൂടാതെ ടോക്യോ ഒളിമ്പിക്‌സിലും ക്രെസിക്കോവ-സിനിയക്കോവ സഖ്യമായിരുന്നു സ്വര്‍ണമെഡൽ സ്വന്തമാക്കിയത്.