ETV Bharat / sports

കൊറിയൻ ഓപ്പണ്‍ | പുരുഷ സിംഗിള്‍സ് ഫൈനലില്‍ വമ്പന്‍ അട്ടിമറി, വനിതകളില്‍ അൻ സെയോങ് - അൻ സെയോങ്-പോൺപാവി ചോച്ചുവോങ്

ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക എട്ടാം നമ്പര്‍ താരത്തെ 156ാം റാങ്കുകാരന്‍ കീഴടക്കി

Korea Open  Weng Hong Yang stuns Jonatan Christie  കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ  ജോനാഥൻ ക്രിസ്റ്റി-വെങ് ഹോങ് യാങ്  അൻ സെയോങ്-പോൺപാവി ചോച്ചുവോങ്  An Seyoung defeated Pornpawee Chochuwong
കൊറിയൻ ഓപ്പണ്‍: പുരുഷ സിംഗിള്‍സ് ഫൈനലില്‍ വമ്പന്‍ അട്ടിമറി, വനിതകളില്‍ അൻ സെയോങ്
author img

By

Published : Apr 10, 2022, 5:44 PM IST

സുഞ്ചിയോൺ : കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തില്‍ വമ്പന്‍ അട്ടിമറി. ലോക എട്ടാം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ കീഴടക്കിയ ചൈനയുടെ വെങ് ഹോങ് യാങ്ങിന് കിരീടം. ലോക റാങ്കിങ്ങില്‍ 156ാം സ്ഥാനത്തുള്ള താരമാണ് വെങ് ഹോങ് യാങ്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തിനെതിരെ ജോനാഥൻ ക്രിസ്റ്റിയുടെ കീഴടങ്ങല്‍. ആദ്യ സെറ്റ് നഷ്‌ടമായതിന് പിന്നാലെയാണ് വെങ് ഹോങ് യാങ് പൊരുതിക്കയറിയത്. സ്‌കോര്‍: 12-21, 21-19, 21-15.

അൻ സെയോങ്ങിന് വനിത സിംഗിള്‍സ് കിരീടം : ടൂര്‍ണമെന്‍റിലെ വനിത സിംഗിൾസ് കിരീടം ദക്ഷിണ കൊറിയയുടെ അൻ സെയോങ്ങാണ് നേടിയത്. ഫൈനലിൽ തായ്‌ലൻഡിന്‍റെ പോൺപാവി ചോച്ചുവോങ്ങിനെയാണ് കൊറിയന്‍ താരം കീഴടക്കിയത്.

also read: ഇരട്ട മെഡലുമായി ഇരട്ടക്കുട്ടികളുടെ അമ്മയുടെ തിരിച്ചുവരവ് ; ലോക ഡബിൾസ് സ്‌ക്വാഷ് ചാമ്പ്യൻഷിപ്പില്‍ ദീപികയിലൂടെ ഇന്ത്യക്ക് ചരിത്രനേട്ടം

52 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അൻ സെയോങ് വിജയം പിടിച്ചത്. സ്‌കോര്‍: 21-17, 21-18.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.