ന്യൂഡല്‍ഹി: രണ്ട് മാസത്തിനുള്ളില്‍ ചില കായിക മത്സരങ്ങൾ രാജ്യത്ത് സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ടേബിൾ ടെന്നീസ് താരങ്ങളോട് ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കായിക രംഗം എത്രയും വേഗം സജീവമാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാ പിന്തുണയും നല്‍കും. കൊവിഡ് 19 രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എല്ലാ കായിക താരങ്ങളും പരിശീലനം പുനരാരംഭിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കാന്‍ ശ്രമിക്കും. നിലവില്‍ പരിശീലന പരിപാടികൾ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പുകളും ടൂർണമെന്‍റുകളും ആരംഭിക്കാന്‍ കുറച്ച് സമയം കൂടി എടുക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.
കായിക രംഗം എത്രയും വേഗം സജീവമാകണം: കിരണ്‍ റിജിജു - kiren rijiju news
കൊവിഡ് 19 രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു