നയ്റോബി: കെനിയന്‍ സ്പ്രിന്‍ററും രണ്ട് തവണ ഒളിമ്പ്യനുമായ ആല്‍ഫാസ് കിഷോയാന് നാലു വര്‍ഷത്തെ വിലക്ക്. കെനിയന്‍ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ് താരത്തെ വിലക്കിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ താരത്തിന്‍റെ ശരീരത്തില്‍ നിരോധിത പദാര്‍ത്ഥമായ നാന്‍ഡ്രോലോണ്‍ കണ്ടെത്തിയതായണ് റിപ്പോര്‍ട്ട്.
ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെള്ളി മെഡല്‍ ജേതാവായ 26കാരന്‍ 2015ല്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2020 മാര്‍ച്ചില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ ജൂലൈ 28ന് താരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.
also read: ഡാനി വ്യാറ്റിന്‍റെ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് ; ഇന്ത്യയ്ക്ക് ടി20 പരമ്പര നഷ്ടം
ഈ കാലയളവ് കൂടെ പരിഗണിച്ച് 2024 ജൂലൈ 28നാണ് വിലക്ക് അവസാനിക്കുക. അതേസമയം 2019ല്‍ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് കെനിയയ്ക്കായി കിഷോയാന് ട്രാക്കിലിറങ്ങിയത്.