ETV Bharat / sports

Ballon d'Or 2022 : ബാലണ്‍ ദ്യോർ പുരസ്‌കാരം കരീം ബെൻസേമയ്‌ക്ക് ; അലക്‌സിയ പുറ്റലാസ് മികച്ച വനിത താരം - Football News

കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്‌പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിച്ച പ്രകടനമാണ് ബെൻസേമയ്‌ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്

Ballon d Or 2022  Karim Benzema  Karim Benzema Wins Ballon d Or  ബാലണ്‍ ദ്യോർ  കരീം ബെൻസേമ  ബാലണ്‍ ദ്യോർ പുരസ്‌കാരം കരീം ബെൻസേമയ്‌ക്ക്  അലക്‌സിയ പുറ്റലാസ് മികച്ച വനിത താരം  Alexia Putellas  Alexia Putellas Wins Womens Ballon d Or  ക്രിസ്റ്റ്യാനോ റൊണാൾഡോ  മുഹമ്മദ് സലാ  Ronaldo  Benzema  ബെൻസേമ  Football News  ഫുഡ്‌ബോൾ വാർത്തകൾ
Ballon d'Or 2022: ബാലണ്‍ ദ്യോർ പുരസ്‌കാരം കരീം ബെൻസേമയ്‌ക്ക്; അലക്‌സിയ പുറ്റലാസ് മികച്ച വനിത താരം
author img

By

Published : Oct 18, 2022, 7:11 AM IST

Updated : Oct 18, 2022, 9:21 AM IST

പാരിസ് : കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോളർക്കുള്ള ബാലണ്‍ ദ്യോർ പുരസ്‌കാരം സ്വന്തമാക്കി സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഉദ്വേഗ നിമിഷങ്ങൾക്ക് വിടനൽകിക്കൊണ്ട് ബെൻസേമ തന്‍റെ ആദ്യ ബാലണ്‍ ദ്യോർ സ്വന്തമാക്കിയത്. ബാലണ്‍ ദ്യോർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റലാസാണ് മികച്ച വനിത താരം. തുടർച്ചയായ രണ്ടാം തവണയാണ് അലക്‌സിയ ഈ നേട്ടം സ്വന്തമാക്കുന്നത്.

ഫ്രഞ്ച് ഫുട്‌ബോൾ മാഗസിൻ നൽകുന്ന ബാലണ്‍ ദ്യോർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്നാണ് കരീം ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്സ്‌കി, ലിവർപൂളിന്‍റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ തുടങ്ങി സാധ്യതാ പട്ടികയിലുണ്ടായിരുന്ന സൂപ്പർ താരങ്ങളെയാണ് ബെൻസേമ പിൻതള്ളിയത്.

കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്‌പാനിഷ് ലാലിഗ കിരീടങ്ങളിലേക്കും ഫ്രാൻസ് ടീമിനെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ബെന്‍സേമയായിരുന്നു. ചാമ്പ്യൻസ് ലീഗിലും, ലാ ലിഗയിലും സീസണിലെ ടോപ്‌ സ്‌കോററായിരുന്നു ബെൻസേമ. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് 34 കാരനായ താരം സീസണിൽ നേടിയത്.

ബാഴ്‌സലോണ താരം ഗാവിക്കാണ് മികച്ച യുവതാരത്തിനുള്ള കോപ അവാർഡ്. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോവ്സ്‌കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്‌കാരം റയൽ മഡ്രിഡിന്‍റെ തിബോ കോർട്ടോയും സ്വന്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്‌കാരം സെനഗൽ താരം സാദിയോ മാനെയ്ക്കാണ്. മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ ഇയർ പുരസ്‌കാരം.

Last Updated : Oct 18, 2022, 9:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.