ETV Bharat / sports

Champions League | ബെർണബ്യൂവിലും റയൽ മാഡ്രിഡ് ; ലിവർപൂളിനെ കീഴടക്കി ക്വാർട്ടറിൽ, അത്ഭുതങ്ങൾ കാണിക്കാൻ നാപോളി

300-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരീം ബെൻസേമ നേടിയ ഗോളാണ് റയൽ മാഡ്രിഡിന് ജയമൊരുക്കിയത്

Real Madrid win against limp Liverpool  Real Madrid Liverpool  Real Madrid vs Liverpool  Real Madrid defeat Liverpool  റയൽ മാഡ്രിഡ്  ലിവർപൂൾ
ബെർണബ്യൂവിലും റയൽ മാഡ്രിഡ്
author img

By

Published : Mar 16, 2023, 7:06 AM IST

Updated : Mar 16, 2023, 8:44 AM IST

മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ച് സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയത്തോടെ ഇരുപാദങ്ങളിലുമായി 6-2 എന്ന സ്‌കോറിന്‍റെ ആധികാരിക വിജയത്തോടെയാണ് ക്ലബ് അവസാന എട്ടിലെത്തിയത്. കരീം ബെൻസേമയുടെ ഗോളാണ് മാഡ്രിഡിലും ലിവർപൂളിനുമേൽ റയലിന് ജയമൊരുക്കിയത്.

ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ 5-2 ന്‍റെ തോൽവി വഴങ്ങിയ ലിവർപൂളിന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമെങ്കിലും ആവശ്യമായിരുന്നു. എന്നാൽ ഒരിക്കൽ പോലും റയലിന്‍റെ ഗോൾവലയിൽ പന്തെത്തിക്കാനാവാതെയാണ് ക്ലോപ്പും സംഘവും മടങ്ങുന്നത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. മൂന്നിൽ കൂടുതൽ ഗോളുകൾ നേടാനായില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടം അവസാനിക്കുമെന്നതിനാൽ ലിവർപൂളിന് മുന്നിൽ ആക്രമണ ഫുട്‌ബോൾ മാത്രമായിരുന്നു പോംവഴി. ഏഴാം മിനിട്ടിൽ തന്നെ ഡാർവിൻ നൂനെസിന്‍റെ ഷോട്ട് മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോ രക്ഷപ്പെടുത്തി. ഗോൾകീപ്പർ അലിസണിന്‍റെ മികച്ച സേവുകളാണ് ആദ്യപകുതി ഗോൾരഹിതമായി നിർത്തിയത്.

രണ്ടാം പകുതിയിൽ കൂടുതൽ പന്ത് കൈവശം വെച്ച റയൽ ആധിപത്യം നേടി. 79-ാം മിനിട്ടിലാണ് മാഡ്രിഡിന്‍റെ ജയമുറപ്പിച്ച ഗോൾ വന്നത്. വിനീഷ്യസ് ജൂനിയർ നൽകിയ പാസിൽ നിന്നാണ് ഗോള്‍. കരീം ബെൻസേമ ഗോൾകീപ്പർ അലിസണെ കീഴടക്കി റയലിനെ മുന്നിലെത്തിച്ചു. അവസാന എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് ബെൻസേമയുടെ 13-ാം ഗോളായിരുന്നുവിത്.

ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ എഡർ മിലിറ്റാവോയുടെ വകയായിരുന്നു ഒരു ഗോൾ. ലിവർപൂളിനായി ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാഹ് എന്നിവർ ഓരോ ഗോൾ വീതം നേടി.

അത്ഭുതങ്ങൾ കാണിക്കാൻ നാപോളി : ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ നാപോളി. രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ ക്ലബ്ബായ ഐൻട്രാക്‌റ്റ് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കിയാണ് ക്വാർട്ടറിലെത്തുന്നത്. ആദ്യ പാദത്തിൽ 2-0 ന്‍റെ ജയത്തോടെ അഗ്രഗേറ്റ് സ്‌കോർ 5-0 നാണ് ഇറ്റാലിയൻ ക്ലബ്ബിന്‍റെ വിജയം.

നാപോളിക്കായി വിക്‌ടർ ഒസിമെൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ പെനാൽറ്റിയിൽ നിന്നും പിയോട്ടർ സിലെൻസികിയാണ് മൂന്നാം ഗോൾ നേടിയത്. 45, 53 മിനിട്ടുകളിലാണ് ഒസിമെൻ വല കുലുക്കിയത്. വലത് വിങ്ങിൽ നിന്നും പൊളിറ്റാനോ നൽകിയ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ആദ്യ ഗോൾ നേടിയത്. 53-ാം മിനിട്ടിൽ ഡി ലോറെൻസോയുടെ ലോ ക്രോസിൽ നിന്നാണ് ഒസിമെൻ ലക്ഷ്യം കണ്ടത്.

സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന നാപോളിക്ക് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകും. 18 പോയിന്‍റ് ലീഡുമായി സീരി എ കിരീടം ഏതാണ്ട് ഉറപ്പിച്ച നാപോളി ചാമ്പ്യൻസ് ലീഗിലും അത്ഭുതങ്ങൾ കാണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Last Updated : Mar 16, 2023, 8:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.