ETV Bharat / sports

അര്‍ജന്‍റീനൻ താരം ഡി മരിയയെ തട്ടകത്തിലെത്തിച്ച് യുവന്‍റസ് - transfer round up

ഏഴ് സീസണുകളില്‍ പിഎസ്‌ജിക്കൊപ്പം പന്ത് തട്ടിയ ഡി മരിയ ഫ്രീ ഏജന്‍റായി യുവന്‍റസില്‍

അര്‍ജന്‍റീനൻ താരം ഡി മരിയയെ തട്ടകത്തിലെത്തിച്ച് യുവന്‍റസ്  ഡി മരിയ യുവന്‍റസ് താരമായി  Juventus agree deal to make Di Maria second free signing with Pogba  Di Maria signing  transfer round up  ഡി മരിയ ഫ്രീ ഏജന്‍റായാണ് യുവന്‍റസിലെത്തുന്നത്
അര്‍ജന്‍റീനൻ താരം ഡി മരിയയെ തട്ടകത്തിലെത്തിച്ച് യുവന്‍റസ്
author img

By

Published : Jul 6, 2022, 9:45 PM IST

ടൂറിന്‍ : അര്‍ജന്‍റീന സൂപ്പര്‍താരം ഏയ്‌ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കി ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ്. ഫ്രഞ്ച് ലീഗ് ജേതാക്കളായ പി എസ്‌ ജിയില്‍ നിന്ന് ഫ്രീ ഏജന്‍റായാണ് താരം യുവന്‍റസിലെത്തുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് താരത്തിന്‍റെ കൂടുമാറ്റം പുറത്തുവിട്ടത്.

  • Ángel Di María to Juventus, here we go! Admfter agreement reached on free move, Di María’s expected to fly to Italy this week. 🚨🇦🇷 #Juvenrus

    Paul Pogba will also be in Turin on Saturday, deal done weeks ago.

    One-year deal for Di María - docs being prepared to be signed soon. pic.twitter.com/7aAKfcrSEj

    — Fabrizio Romano (@FabrizioRomano) July 6, 2022 " class="align-text-top noRightClick twitterSection" data=" ">

പി എസ് ജി വിട്ട ഡി മരിയയെ സ്വന്തമാക്കാനായി ബാഴ്‌സലോണയും രംഗത്ത് ഉണ്ടായിരുന്നു‌. അവരെ മറികടന്നാണ് യുവന്‍റസ് താരത്തെ ടീമിലെത്തിച്ചത്. 34 കാരനായ മുന്നേറ്റതാരം അടുത്ത ആഴ്‌ച യുവന്‍റസിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ യുവന്‍റസിന്‍റെ രണ്ടുവർഷത്തെ കരാർ ഡി മരിയ തഴഞ്ഞിരുന്നു. നിലവിൽ ഒരു വർഷത്തെ കരാറിലാണ് ടീമിലെത്തുന്നത്.

പിഎസ്‌ജിക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ് വിടുന്നത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഡി മരിയ.

പോള്‍ പോഗ്‌ബയ്‌ക്ക് ശേഷം ഈ സീസണില്‍ യുവന്‍റസ് സ്വന്തമാക്കുന്ന താരമാണ് ഡി മരിയ. കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവന്‍റസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാലാം സ്ഥാനത്താണ് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.