ETV Bharat / sports

Javelin Missing From Neeraj Chopra Statue നീരജ് ചോപ്രയുടെ പ്രതിമയിലെ ഫൈബർ ജാവലിന്‍ കാണാനില്ല; പകരമുള്ളത് മരവടി - നീരജ് ചോപ്രയുടെ ജാവലിന്‍ കാണാനില്ല

Javelin missing from Neeraj Chopra statue മീററ്റിലെ ഹാപൂർ അദ്ദ കവലയിൽ സ്ഥാപിച്ചിരുന്ന നീരജ് ചോപ്രയുടെ പ്രതിമയിലെ ഫൈബർ ജാവലിന് പകരം നിലവിലുള്ളത് മരവടി.

Javelin missing from Neeraj Chopra statue  Neeraj Chopra  Neeraj Chopra Javelin missing  Meerut Development Authority  മീററ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റി  Neeraj Chopra World Athletics Championships  Meerut Municipal Corporation  മീററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  Meerut police station  മീററ്റ് പൊലീസ് സ്റ്റേഷന്‍  നീരജ് ചോപ്രയുടെ ജാവലിന്‍ കാണാനില്ല  നീരജ് ചോപ്ര
Javelin missing from Neeraj Chopra statue
author img

By ETV Bharat Kerala Team

Published : Sep 5, 2023, 8:09 PM IST

മീററ്റ് (ഉത്തർ പ്രദേശ്): ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ പ്രതിമയിലെ ഫൈബർ ജാവലിന്‍ കാണാതായി (Javelin missing from Neeraj Chopra statue in Meerut). മീററ്റിലെ ഹാപൂർ അദ്ദ കവലയിൽ സ്ഥാപിച്ചിരുന്ന പ്രതിമയിലെ ഫൈബർ ജാവലിനാണ് കാണായത്. നിലവില്‍ ജാവലിന്‍റെ സ്ഥാനത്ത് ഒരു മരക്കഷ്‌ണമാണ് പ്രതിമയിലുള്ളത്.

സ്പോർട്‌സ് പ്രോത്സാഹിപ്പിക്കുന്നതിനായി മീററ്റ് നഗരത്തിലെ പല കവലകളിലും നീരജ് ചോപ്രയുടെ (Neeraj Chopra) പ്രതിമകൾ സ്ഥാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വ്യത്യസ്ത ഭാവങ്ങളിലുള്ള നാല് പ്രതിമകളായിരുന്നു ഹാപൂർ ബേസിൽ വച്ചിരുന്നത്. ഇതില്‍ ഒന്നിന്‍റെ കയ്യിലായിരുന്നു പ്രത്യേക ഫൈബർ ജാവലിന്‍ ഉണ്ടായിരുന്നത്.

കനത്ത സുരക്ഷയുള്ള സ്ഥലത്തായിരുന്നു പ്രസ്‌തുത പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തില്‍ കൃത്യമായ വിവരം നല്‍കാന്‍ മീററ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും (Meerut Development Authority) ജില്ലാ ഭരണകൂടവും തയ്യാറായിട്ടില്ല. ജാവലിൻ മോഷണം പോയിട്ടില്ലെന്നാണ് മീററ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റി പ്രതികരിക്കുന്നത്.

എന്നാല്‍ ജാവലിന്‍ എവിടെയെന്ന കാര്യത്തില്‍ അതോറിറ്റിയ്‌ക്ക് വ്യക്തതയില്ല. സംഭവത്തില്‍ പ്രതികരണത്തിന് മീററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (Meerut Municipal Corporation) തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മീററ്റ് പൊലീസ് സ്റ്റേഷൻ (Meerut police station) ഇൻചാർജ് സുബോധ് സക്‌സേന അറിയിച്ചു.

അതേസമയം കഴിഞ്ഞ മാസം അവസാനത്തില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാന്‍ നീരജിന് കഴിഞ്ഞിരുന്നു (Neeraj Chopra win gold at World Athletics Championships 2023). പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കാനും 25-കാരനായ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞിരുന്നു (Neeraj Chopra becomes first Indian to win gold at World Athletics Championships).

യൂജിനില്‍ 2022-ല്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ കഴിഞ്ഞ പതിപ്പില്‍ വെള്ളിയായിരുന്നു നീരജ് ചോപ്രയുടെ സമ്പാദ്യം. ഇതോടെ ബുഡാപെസ്റ്റില്‍ ഇതു സ്വര്‍ണമാക്കി മാറ്റാന്‍ 25-ന് കാരന് കഴിയുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കിയിരുന്നത്. യോഗ്യത റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്കുള്ള ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 83 മീറ്റര്‍ താണ്ടാന്‍ നീരജിന് കഴിഞ്ഞിരുന്നു.

88.77 മീറ്റർ ദൂരമായിരുന്നു താരം കണ്ടെത്തിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ ഫൈനലിന് ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ ലഭിച്ചതോടെ 2024-ല്‍ പാരിസ് ഒളിമ്പിക്‌സ് ബെര്‍ത്ത് ഉറപ്പിക്കാനും ഇന്ത്യന്‍ താരത്തിന് ആയി. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെ ഈ മാസം ആദ്യം നടന്ന സൂറിച്ച് ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനമാണ് നീരജിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് (Neeraj Chopra Secures Second in Zurich).

85.71 മീറ്ററായിരുന്നു നീരജിന് കണ്ടെത്താന്‍ കഴിഞ്ഞത്. 15 സെന്‍റിമീറ്റർ മാത്രം വ്യത്യാസത്തിൽ ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെയാണ് (Jakub Vadlejch) ഒന്നാം സ്ഥാനത്ത് എത്തിയത്. 85.86 മീറ്ററാണ് ചെക്ക് താരം എറിഞ്ഞത്.

ALSO READ: Neeraj Chopra Father Response 'നീരജിന്‍റെ വിജയങ്ങള്‍ക്ക് കൂട്ടുകുടുംബത്തിന് വലിയ പങ്കുണ്ട്'; മനസുതുറന്ന് ഇന്ത്യന്‍ സുവര്‍ണ പുത്രന്‍റെ പിതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.