ന്യൂഡല്‍ഹി : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ വനിത ഡബിള്‍സ്, മിക്‌സഡ് ഡബിൾസ് ടീമുകളാണ് മികവുണ്ടാക്കിയത്.
വനിത ഡബിള്‍സില്‍ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ പത്തിലെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഉയര്‍ച്ച. ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയ പ്രകടനമാണ് മണിക-അര്‍ച്ചന സഖ്യത്തിന് തുണയായത്.
മിക്‌സഡ് ഡബിൾസ് ജോഡിക്ക് മികച്ച നേട്ടം
മിക്‌സഡ് ഡബിൾസില്‍ മണിക ബത്ര-സത്തിയൻ ജ്ഞാനശേഖരൻ ജോഡി 15ാം സ്ഥാനത്തെത്തി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡി 15ാം സ്ഥാനത്തെത്തിയത്. ഇരുവരുടേയും കരിയറിലെ മികച്ച റാങ്കിങ്ങാണിത്. അടുത്തിടെ സമാപിച്ച ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയ പ്രകടനമാണ് ഇന്ത്യന്‍ ജോഡിക്ക് തുണയായത്.
also read: PV Sindhu: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന് മിന്നുന്ന തുടക്കം
അതേസമയം പുരുഷ സിംഗിള്‍സില്‍ 32ാം സ്ഥാനത്ത് തുടരുന്ന ശരത് കമലാണ് ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. സത്തിയൻ ജ്ഞാനശേഖരൻ 38ാം സ്ഥാനത്തുണ്ട്. വനിതകളുടെ റാങ്കിങ്ങില്‍ മണിക ബത്ര 56ാം സ്ഥാനത്താണ്.