ചണ്ഡീഗഢ് : ഐഎസ്എല്ലില്‍ (Indian Super League - ISL) വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ എതിരില്ലിത്ത ഒരു ഗോളിന്‍റെ ജയമാണ് കൊമ്പന്‍മാര്‍ നേടിയത്. ദിമിത്രിയോസ് ഡയമെന്‍റക്കോസാണ് (Dimitrios Diamantakos) ബ്ലാസ്റ്റേഴിസിനായി ഗോള്‍ നേടിയത്.
പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചും (Ivan Vukomanovic) നായകന്‍ അഡ്രിയാന്‍ ലൂണയുമില്ലാതെയാണ് (Adrian Luna) സീസണിലെ പത്താം മത്സരത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടാനിറങ്ങിയത്. കളിക്കളത്തില്‍ നായകന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവം മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ പ്രകടമായി. ഗോള്‍ രഹിതമായിരുന്നു ഒന്നാം പകുതി.
-
𝐂𝐎𝐎𝐋. 𝐂𝐀𝐋𝐌. 𝐂𝐎𝐌𝐏𝐎𝐒𝐄𝐃.
— Indian Super League (@IndSuperLeague) December 14, 2023 " class="align-text-top noRightClick twitterSection" data="
Just 3️⃣ adjectives you can use to describe @DiamantakosD tonight! ⚡#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 @KeralaBlasters pic.twitter.com/Re6zGUokXA
">𝐂𝐎𝐎𝐋. 𝐂𝐀𝐋𝐌. 𝐂𝐎𝐌𝐏𝐎𝐒𝐄𝐃.
— Indian Super League (@IndSuperLeague) December 14, 2023
Just 3️⃣ adjectives you can use to describe @DiamantakosD tonight! ⚡#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 @KeralaBlasters pic.twitter.com/Re6zGUokXA𝐂𝐎𝐎𝐋. 𝐂𝐀𝐋𝐌. 𝐂𝐎𝐌𝐏𝐎𝐒𝐄𝐃.
— Indian Super League (@IndSuperLeague) December 14, 2023
Just 3️⃣ adjectives you can use to describe @DiamantakosD tonight! ⚡#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 @KeralaBlasters pic.twitter.com/Re6zGUokXA
ആദ്യ പകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറി. 49-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ എയ്‌മനെ ഫൗള്‍ ചെയ്‌തതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.
കിക്കെടുത്ത മിത്രിയോസ് ഡയമെന്‍റക്കോസ് പന്ത് കൃത്യമായി പഞ്ചാബ് എഫ്‌സിയുടെ വലയിലെത്തിച്ചു. ഇതോടെ, സന്ദര്‍ശകരായ ബ്ലാസ്റ്റേഴ്‌സ് ലീഡ് പിടിച്ചു. മത്സരത്തിന്‍റെ 51-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ പിറന്നത്.
-
A complete midfield performance awarded #MohammedAimen the #ISLPOTM in #PFCKBFC! 💪#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @JioCinema @Sports18 @KeralaBlasters pic.twitter.com/kzaXTIupFu
— Indian Super League (@IndSuperLeague) December 14, 2023 " class="align-text-top noRightClick twitterSection" data="
">A complete midfield performance awarded #MohammedAimen the #ISLPOTM in #PFCKBFC! 💪#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @JioCinema @Sports18 @KeralaBlasters pic.twitter.com/kzaXTIupFu
— Indian Super League (@IndSuperLeague) December 14, 2023A complete midfield performance awarded #MohammedAimen the #ISLPOTM in #PFCKBFC! 💪#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @JioCinema @Sports18 @KeralaBlasters pic.twitter.com/kzaXTIupFu
— Indian Super League (@IndSuperLeague) December 14, 2023
ഈ ഒരു ഗോളിന്‍റെ ലീഡ് അവസാന വിസില്‍ മുഴങ്ങുന്നത് വരെ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി. ലീഡ് സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും പഞ്ചാബ് ഗോള്‍ മുഖത്തേക്ക് ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു. വിബിന്‍ മോഹനും മാര്‍ക്കോ ലെസ്‌കോവിച്ചും പഞ്ചാബ് ഗോള്‍വല ലക്ഷ്യമാക്കി പായിച്ച ഷോട്ടുകള്‍ പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി.
-
.@KeralaBlasters go level on points at the 🔝 of the #ISL table after a hard-fought victory in #PFCKBFC! 🔥
— Indian Super League (@IndSuperLeague) December 14, 2023 " class="align-text-top noRightClick twitterSection" data="
Watch the full highlights here 👉 https://t.co/wOCmgZsnrx#ISL10 #LetsFootball #ISLonJioCinema #ISLonSports18 #ISLRecap | @RGPunjabFC @JioCinema @Sports18 pic.twitter.com/mp6uHWOWKa
">.@KeralaBlasters go level on points at the 🔝 of the #ISL table after a hard-fought victory in #PFCKBFC! 🔥
— Indian Super League (@IndSuperLeague) December 14, 2023
Watch the full highlights here 👉 https://t.co/wOCmgZsnrx#ISL10 #LetsFootball #ISLonJioCinema #ISLonSports18 #ISLRecap | @RGPunjabFC @JioCinema @Sports18 pic.twitter.com/mp6uHWOWKa.@KeralaBlasters go level on points at the 🔝 of the #ISL table after a hard-fought victory in #PFCKBFC! 🔥
— Indian Super League (@IndSuperLeague) December 14, 2023
Watch the full highlights here 👉 https://t.co/wOCmgZsnrx#ISL10 #LetsFootball #ISLonJioCinema #ISLonSports18 #ISLRecap | @RGPunjabFC @JioCinema @Sports18 pic.twitter.com/mp6uHWOWKa
പഞ്ചാബ് ഗോളിയുടെ പ്രകടനങ്ങളും ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ പ്രതീക്ഷകള്‍ തട്ടിയകറ്റി. അവസാന 10 മിനിറ്റില്‍ സമനില ഗോളിനായി പഞ്ചാബ് എഫ്‌സി കിണഞ്ഞ് പരിശ്രമിച്ചു. ഈ സമയം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ ചെറുതായെങ്കിലും സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു.
തുടരെ തുടരെ കോര്‍ണര്‍ കിക്കുകള്‍ നേടിയെടുത്തെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. ഇതോടെ, ബ്ലാസ്റ്റേഴ്‌സിന് മത്സരം സ്വന്തമാകുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആറാമത്തെ ജയമായിരുന്നു ഇത്.
-
.@DiamantakosD is the difference maker yet again for @KeralaBlasters! 🔥🔥🔥#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 pic.twitter.com/J0n9vzld3Q
— Indian Super League (@IndSuperLeague) December 14, 2023 " class="align-text-top noRightClick twitterSection" data="
">.@DiamantakosD is the difference maker yet again for @KeralaBlasters! 🔥🔥🔥#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 pic.twitter.com/J0n9vzld3Q
— Indian Super League (@IndSuperLeague) December 14, 2023.@DiamantakosD is the difference maker yet again for @KeralaBlasters! 🔥🔥🔥#PFCKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #DimitriosDiamantakos | @JioCinema @Sports18 pic.twitter.com/J0n9vzld3Q
— Indian Super League (@IndSuperLeague) December 14, 2023
നിലവില്‍ 20 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവയ്‌ക്ക് (FC Goa) പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ്. എട്ട് മത്സരം കളിച്ച ഗോവയ്‌ക്കും 20 പോയിന്‍റാണ് ഉള്ളത്. എന്നാല്‍, ഗോള്‍ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനക്കാരായത് (ISL Points Table).
Also Read : അട്ടിമറികളില്ല, വമ്പ് കാട്ടി വമ്പൻമാർ... ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറില്‍ ആരെല്ലാമെന്നറിയാം...