വാസ്കോ ഡ ഗാമ: ഇന്ത്യൻ സൂപ്പർ ലീഗിൽ ദുർബലരായ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ്‌സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയുടെ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള ഒഡീഷ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. അതേസമയം സീസണിൽ ഈസ്റ്റ് ബംഗാളിന്‍റെ എട്ടാം തോൽവിയാണിത്.
-
FULL-TIME | #SCEBOFC@javih89's winning goal gifts @OdishaFC a hard-fought victory over @sc_eastbengal at the Tilak Maidan Stadium! 🥵#HeroISL #LetsFootball pic.twitter.com/mcQdS1kvA5
— Indian Super League (@IndSuperLeague) February 7, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #SCEBOFC@javih89's winning goal gifts @OdishaFC a hard-fought victory over @sc_eastbengal at the Tilak Maidan Stadium! 🥵#HeroISL #LetsFootball pic.twitter.com/mcQdS1kvA5
— Indian Super League (@IndSuperLeague) February 7, 2022FULL-TIME | #SCEBOFC@javih89's winning goal gifts @OdishaFC a hard-fought victory over @sc_eastbengal at the Tilak Maidan Stadium! 🥵#HeroISL #LetsFootball pic.twitter.com/mcQdS1kvA5
— Indian Super League (@IndSuperLeague) February 7, 2022
മത്സരത്തിന്‍റെ ആദ്യാവസാനം വരെ പന്തടക്കത്തിൽ മികവ് പുലർത്തിയത് ഒഡീഷ തന്നെയായിരുന്നു. മത്സരത്തിന്‍റെ 23-ാം മിനിട്ടിൽ ജോനാഥസ് ഡി ജീസസ് ഒഡീഷക്കായി ആദ്യ ഗോൾ നേടി. മറുപടി ഗോളിനായി ഈസ്റ്റ് ബംഗാൾ ശ്രമിച്ചെങ്കിലും ഒഡീഷൻ പ്രതിരോധ നിരയെ മറികടക്കാനായില്ല. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ഒഡീഷ അവസാനിപ്പിച്ചു.
ALSO READ: Ligue 1 : ഗോളും അസിസ്‌റ്റുമായി തിളങ്ങി മെസി, പിഎസ്‌ജിക്ക് ഗംഭീര വിജയം
എന്നാൽ രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. 64-ാം മിനിട്ടിൽ അന്‍റോണിയോ പെരെസോവിച്ചിലൂടെയാണ് ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടിയത്. എന്നാൽ 75-ാം മിനിട്ടിൽ ജാവിയർ ഹെർണാണ്ടസിലൂടെ രണ്ടാം ഗോൾ നേടി ഈസ്റ്റ് ബംഗാളിന്‍റെ സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ് ഒഡീഷ വിജയം പിടിച്ചെടുക്കുകയായിരുന്നു.