ETV Bharat / sports

കൊമ്പന്മാര്‍ ഇടഞ്ഞുതന്നെ...! മോഹന്‍ ബഗാനെയും തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പ് - Mohun Bagan Super Giant

Mohun Bagan Super Giant vs Kerala Blasters Result: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Indian Super League  Kerala Blasters  Mohun Bagan Super Giant  കേരളാ ബ്ലാസ്റ്റേഴ്‌സ്
Mohun Bagan Super Giant vs Kerala Blasters Result
author img

By ETV Bharat Kerala Team

Published : Dec 28, 2023, 7:05 AM IST

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (Indian Super League - ISL) വിജയകുത്തിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). സീസണിലെ 12-ആം റൗണ്ട് മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ (Mohun Bagan Super Giant) എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തത്. ദിമിത്രിയോസ് ഡയമെന്‍റക്കോസ് (Dimitrios Diamentakos) ആണ് ഗോൾ സ്കോർ.

ബ്ലാസ്റ്റേഴ്‌സിന്‍റെ തുടർച്ചയായ മൂന്നാമത്തെയും സീസണിലെ എട്ടാമത്തെയും മോഹന്‍ ബഗാനെതിരായ ചരിത്രത്തിലെ ആദ്യത്തെയും ജയമാണിത്. ഇതോടെ 26 പോയിന്‍റുമായി ഐഎസ്എൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും കേരളാ ബ്ലാസ്റ്റേഴ്‌സിനായി (ISL Points Table).

ബഗാനെതിരെ അവരുടെ തട്ടകത്തില്‍ മത്സരത്തിലുടനീളം നിറഞ്ഞുകളിച്ചത് ബ്ലാസ്റ്റേഴ്‌സാണ്. തുടക്കം മുതല്‍ക്ക് തന്നെ ബ്ലാസ്റ്റേഴങ്‌സ് ആതിഥേയരെ വിറപ്പിച്ചു. രണ്ടാം മിനിറ്റില്‍ ഡാനിഷ് ഫറൂഖ് (Danish Farooq) ആദ്യ ഗോള്‍ ശ്രമം നടത്തി. നാലാം മിനിറ്റില്‍ ഡയമെന്‍റക്കോസിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു പോയി.

തുടരെയുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 9-ാം മിനിറ്റില്‍ ഡയമെന്‍റക്കോസ് തന്നെ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. സീസണിലെ ദിമിത്രിയോസ് ഡയമെന്‍റക്കോസ് നേടുന്ന ഏഴാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളോടെ സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുംബൈ സിറ്റി എഫ്‌സിയുടെ പെരേര ഡയസിനെ (Jorge Pereyra Diaz) പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താനും ഡയമെന്‍റക്കോസിനായി (ISL Top Goal Scorer 2023-24).

തുടര്‍ന്നും ഗോളിനായി നിരവധി ശ്രമങ്ങള്‍ സന്ദര്‍ശകരായ ബ്ലാസ്റ്റേഴ്‌സ് നടത്തി. എന്നാല്‍, ലഭിച്ച അവസരങ്ങളൊന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ കേരളത്തിന്‍റെ കൊമ്പന്മാര്‍ക്കായില്ല. അതേസമയം, പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലായിരുന്നു മോഹന്‍ ബഗാന്‍.

എന്നാല്‍, ഷോട്ടുകള്‍ കൂടുതല്‍ പായിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ഒരു ഗോള്‍ ഉള്‍പ്പടെ ഓണ്‍ ടാര്‍ഗെറ്റിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ മോഹന്‍ ബഗാന് ഒരൊറ്റ പ്രാവശ്യം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിനെ (Sachin Suresh) പരീക്ഷിക്കാനായത് (Mohun Bagan Super Giant vs Kerala Blasters Match Stats). അതേസമയം, സൂപ്പര്‍ കപ്പ് (Super Cup) പോരാട്ടങ്ങള്‍ക്കായാണ് ബ്ലാസ്റ്റേഴ്‌സ് ഇനി കളത്തിലിറങ്ങുന്നത് (Kerala Blasters Next Match).

സൂപ്പര്‍ കപ്പ് പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനെ (Shillong Lajong FC) ബ്ലാസ്റ്റേഴ്‌സ നേരിടും. ജനുവരി 10ന് കലിങ്ക സ്റ്റേഡിയത്തിലാണ് മത്സരം.

Also Read : 'മെഡല്‍ വാരിയ ഏഷ്യന്‍ ഗെയിംസ്, കാള്‍സനെ വീണ്ടും വിറപ്പിച്ച പ്രജ്ഞാനന്ദ, ചുണ്ടകലത്തില്‍ നഷ്‌ടമായ രണ്ട് കപ്പുകള്‍..'; ഇന്ത്യന്‍ കായിക രംഗത്ത് ഈ വര്‍ഷത്തിന്‍റെ അടയാളപ്പെടുത്തലുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.