ETV Bharat / sports

ISL: ആദ്യ പകുതിയിൽ ഞെട്ടിച്ച് മോഹൻ ബഗാന്‍; ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോൾ ലീഡ് - ഇവാന്‍ കലിയുഷ്‌നി

മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസും ജോണി കൊക്കോയും ഗോളടിച്ചപ്പോള്‍ ഇവാന്‍ കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി.

ISL kerala Blasters VS ATK Mohun Bagan FC  kerala Blasters VS ATK Mohun Bagan  ISL 2022  ആദ്യ പകുതിയിൽ ഞെട്ടിച്ച് മോഹൻ ബഗാൾ  കേരള ബ്ലാസ്റ്റേഴ്‌സ്  എടികെ മോഹൻ ബഗാൾ  ആദ്യ പകുതിയിൽ മോഹൻ ബഗാൻ മുന്നിൽ  ഇന്ത്യൻ സൂപ്പർ ലീഗ്  Indian Super League  ഇവാന്‍ കലിയുഷ്‌നി
ISL: ആദ്യ പകുതിയിൽ ഞെട്ടിച്ച് മോഹൻ ബഗാന്‍; ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോൾ ലീഡ്
author img

By

Published : Oct 16, 2022, 8:46 PM IST

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ എടികെ മോഹൻ ബഗാൻ 2-1 ന് മുന്നിൽ. ഇരുടീമുകളും ശക്‌തമായി പോരാടിയ ആദ്യ പകുതിയിൽ ആദ്യ ഗോൾ ബ്ലാസ്റ്റേഴ്‌സാണ് സ്വന്തമാക്കിയതെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ മോഹൻബഗാൻ രണ്ട് ഗോളുകൾ നേടി മഞ്ഞപ്പടയെ വിറപ്പിക്കുകയായിരുന്നു. മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസും ജോണി കൊക്കോയും ഗോളടിച്ചപ്പോള്‍ ഇവാന്‍ കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി.

മത്സരം തുടങ്ങിയതുമുതൽ തന്നെ ബ്ലാസ്റ്റേഴ്‌സ്‌ ആക്രമിച്ചാണ് കളിച്ചുതുടങ്ങിയത്. ആദ്യ മിനിട്ടുകളിൽ തന്നെ രണ്ട് തകർപ്പൻ ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്‌ടിച്ചു. എന്നാൽ ഇവ രണ്ടും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. എന്നാൽ മൂന്നാം ശ്രമത്തിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടു. 6-ാം മിനിട്ടിൽ കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഗോള്‍ നേടിയത്. സഹൽ നൽകിയ മനോഹരമായ പാസ് കലിയുഷ്‌നി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ ഇളകിമറിഞ്ഞ മഞ്ഞപ്പടയെ നിശബ്‌ദമാക്കി 26-ാം മിനിട്ടിൽ എടികെ മോഹൻ ബഗാൻ ഗോൾ മടക്കി. ദിമിത്രി പെട്രറ്റോസാണ് ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലായി. പിന്നാലെ 38-ാം മിനിട്ടിൽ മോഹൻബഗാൻ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. മധ്യനിര താരം ജോണി കൊക്കോയാണ് ടീമിനായി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഖാബ്രയ്‌ക്ക് മഞ്ഞക്കാർഡും ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.