ബംബോലി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ജംഷദ്‌പൂർ എഫ്.സി. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജംഷദ്‌പൂരിന്‍റെ വിജയം. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജംഷദ്‌പൂർ പ്ലേ ഓഫ് സാധ്യതകൾ സജ്ജീവമാക്കി.
-
FULL-TIME | #NEUJFC@jordanmurray28 gives @JamshedpurFC a narrow 3-2 win over @NEUtdFC! 🐍🔥#HeroISL #LetsFootball #NEUFC #JamshedpurFC pic.twitter.com/XVhTTwok3A
— Indian Super League (@IndSuperLeague) February 25, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #NEUJFC@jordanmurray28 gives @JamshedpurFC a narrow 3-2 win over @NEUtdFC! 🐍🔥#HeroISL #LetsFootball #NEUFC #JamshedpurFC pic.twitter.com/XVhTTwok3A
— Indian Super League (@IndSuperLeague) February 25, 2022FULL-TIME | #NEUJFC@jordanmurray28 gives @JamshedpurFC a narrow 3-2 win over @NEUtdFC! 🐍🔥#HeroISL #LetsFootball #NEUFC #JamshedpurFC pic.twitter.com/XVhTTwok3A
— Indian Super League (@IndSuperLeague) February 25, 2022
മന്ദഗതിയിൽ തുടങ്ങിയ മത്സരത്തിൽ 35-ാം മിനിട്ടിൽ സെമിൻലെൻ ഡങ്കൽ ആണ് ജംഷദ്‌പൂരിനായി ആദ്യ ഗോൾ നേടിയത്. ഇതോടെ ഒരു ഗോൾ ലീഡുമായി ജംഷദ്‌പൂർ ആദ്യപകുതി അവസാനിപ്പിച്ചു. പിന്നാലെ രണ്ടാം പകുതിയിൽ 59-ാം മിനിട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിലൂടെ ജംഷദ്‌പൂർ ലീഡുയർത്തി.
രണ്ട് ഗോൾ വീണതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉണർന്നുകളിക്കാൻ തുടങ്ങി. ഇതിന്‍റെ ഫലമായി 66-ാം മിനിട്ടിൽ ലാൻഡൻമാവിയ റാർട്ടെയിലൂടെ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 68-ാം മിനിട്ടിൽ മാഴ്‌സലോ പെരേരയിലൂടെ രണ്ടാം ഗോളും നേടി നോർത്ത് ഈസ്റ്റ് ജംഷദ്‌പൂരിനെ ഞെട്ടിച്ചു.
-
A thrilling contest between @JamshedpurFC and @NEUtdFC as a late winner from Jordan Murray gives the Red Miners an important win! ⚔️🔥
— Indian Super League (@IndSuperLeague) February 25, 2022 " class="align-text-top noRightClick twitterSection" data="
Watch the #ISLRecap of tonight's #NEUJFC clash! 🍿 #HeroISL #LetsFootball #JamshedpurFC #NorthEastUnitedFC pic.twitter.com/khrzL1g02f
">A thrilling contest between @JamshedpurFC and @NEUtdFC as a late winner from Jordan Murray gives the Red Miners an important win! ⚔️🔥
— Indian Super League (@IndSuperLeague) February 25, 2022
Watch the #ISLRecap of tonight's #NEUJFC clash! 🍿 #HeroISL #LetsFootball #JamshedpurFC #NorthEastUnitedFC pic.twitter.com/khrzL1g02fA thrilling contest between @JamshedpurFC and @NEUtdFC as a late winner from Jordan Murray gives the Red Miners an important win! ⚔️🔥
— Indian Super League (@IndSuperLeague) February 25, 2022
Watch the #ISLRecap of tonight's #NEUJFC clash! 🍿 #HeroISL #LetsFootball #JamshedpurFC #NorthEastUnitedFC pic.twitter.com/khrzL1g02f
ALSO READ: Champions League final: റഷ്യ - യുക്രൈൻ സംഘർഷം; യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി ഫ്രാൻസിലേക്ക് മാറ്റി
ഇതോടെ 2-2 ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ജോർദ്ദാൻ മുറേയിലൂടെ ജംഷദ്‌പൂർ വിജയഗോൾ സ്വന്തമാക്കി. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റ് സ്വന്തമാക്കാൻ ജംഷദ്‌പൂരിനായി. 19 മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്.