ETV Bharat / sports

ഐഎസ്‌എല്‍ | റെക്കോർഡ് ഗോൾനേട്ടവുമായി ഒഗ്ബെച്ചെ, ഗോവയെ കീഴടക്കി ഹൈദരാബാദ് - record goal scorer in isl history

51 ഗോളുകളുമായി ഒഗ്ബെച്ചെ സുനില്‍ ഛേത്രിയെ മറികടന്നാണ് ഐഎസ്എല്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ISL 2021-22  ഐ.എസ്.എൽ 2021-22  ബര്‍ത്തലോമ്യു ഒഗ്ബെച്ചെ  Bertholomew Ogbeche  hyderabad fc vs fc goa  ഹൈദരാബാദ് എഫ്‌സി എഫ്‌സി ഗോവ  record goal scorer in isl history  റെക്കോർഡ് ഗോൾനേട്ടവുമായി ഒഗ്ബെച്ചെ
ISL: റെക്കോർഡ് ഗോൾനേട്ടവുമായി ഒഗ്ബെച്ചെ, ഗോവയെ കീഴടക്കി ഹൈദരാബാദ്
author img

By

Published : Feb 20, 2022, 9:16 AM IST

ഗോവ: ഐ.എസ്.എല്ലിൽ ഗോൾ വേട്ടയിൽ റെക്കോർഡിട്ട് ഹൈദരാബാദ് എഫ്‌സിയുടെ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എഫ്‌സി ഗോവക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. 51 ഗോളുകളുമായി ബര്‍തൊലോമ്യു ഒഗ്ബെച്ചെ ബെംഗളൂരുവിന്‍റെ സുനില്‍ ഛേത്രിയെ മറികടന്നാണ് ഐഎസ്എല്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

മത്സരത്തിൽ എഫ്‌സി ഗോവക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്നലത്തെ ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെതിരായ സമനിലയോടെ എടികെ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഒഗ്ബെച്ചെ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ജോവ വിക്‌ടറാണ് ഹൈദരാബാദിന്‍റെ മൂന്നാം ഗോള്‍ നേടിയത്. മെന്‍ഡോസ, ദേവേന്ദ്ര മുരുഗോങ്കർ എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്.

ALSO READ:ഐഎസ്‌എല്‍ | ബ്ലാസ്‌റ്റേഴ്‌സിനെ ഇഞ്ച്വറി ടൈമില്‍ കുരുക്കി എടികെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.