ബാംബോലിം : ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യപാദ മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിലെ ജിഎംസി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം. പരിക്കുമാറി എത്തുന്ന ബർത്തലോമിയോ ഒഗ്ബചെ ഹൈദരാബാദിനായി കളത്തിലിറങ്ങും.
ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് ഹൈദരാബാദ് സെമിയിലെത്തിയതെങ്കിൽ മൂന്നാം സ്ഥാനത്തോടെയാണ് എടികെ അവസാന നാലിലെത്തിയത്.
-
𝐒𝐚𝐭𝐮𝐫𝐝𝐚𝐲 𝐁𝐥𝐨𝐜𝐤𝐛𝐮𝐬𝐭𝐞𝐫! 🔥
— Indian Super League (@IndSuperLeague) March 12, 2022 " class="align-text-top noRightClick twitterSection" data="
Semi-final 2️⃣ brings us an exciting contest between @HydFCOfficial and @atkmohunbaganfc! 🤩
Match Preview #HFCATKMB 👉🏻 https://t.co/Hta3OQUxXy #HeroISL #LetsFootball #HyderabadFC #ATKMohunBagan pic.twitter.com/CXQfO0M8yM
">𝐒𝐚𝐭𝐮𝐫𝐝𝐚𝐲 𝐁𝐥𝐨𝐜𝐤𝐛𝐮𝐬𝐭𝐞𝐫! 🔥
— Indian Super League (@IndSuperLeague) March 12, 2022
Semi-final 2️⃣ brings us an exciting contest between @HydFCOfficial and @atkmohunbaganfc! 🤩
Match Preview #HFCATKMB 👉🏻 https://t.co/Hta3OQUxXy #HeroISL #LetsFootball #HyderabadFC #ATKMohunBagan pic.twitter.com/CXQfO0M8yM𝐒𝐚𝐭𝐮𝐫𝐝𝐚𝐲 𝐁𝐥𝐨𝐜𝐤𝐛𝐮𝐬𝐭𝐞𝐫! 🔥
— Indian Super League (@IndSuperLeague) March 12, 2022
Semi-final 2️⃣ brings us an exciting contest between @HydFCOfficial and @atkmohunbaganfc! 🤩
Match Preview #HFCATKMB 👉🏻 https://t.co/Hta3OQUxXy #HeroISL #LetsFootball #HyderabadFC #ATKMohunBagan pic.twitter.com/CXQfO0M8yM
20 കളിയിൽ 43 ഗോളുകളാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഇതിൽ പതിനേഴും സ്വന്തം പേരിനൊപ്പം കുറിച്ച ബാർത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും എടികെയുടെ ഏറ്റവും വലിയ വെല്ലുവിളി. പരിക്കേറ്റ് അവസാന രണ്ട് കളിയിൽ പുറത്തിരുന്ന ഒഗ്ബചേ തിരിച്ചെത്തുന്നത് ഹൈദരാബാദിന് ആശ്വാസമാവും.
ALSO READ: ബാലൺ ഡി ഓറിൽ സുപ്രധാന മാറ്റങ്ങളുമായി ഫ്രാൻസ് ഫുട്ബോൾ
ഗോവയിൽ നിന്നെത്തിയ കോച്ച് യുവാൻ ഫെറാൻഡോയ്ക്ക് കീഴിൽ പുതിയ തന്ത്രങ്ങളുമായാണ് എടികെ വരുന്നത്. 14 ഗോൾ നേടിയ ലിസ്റ്റൻ കൊളാസോ, മൻവീർ സഖ്യത്തിലാണ് കൊൽക്കത്തൻ ടീമിന്‍റെ പ്രതീക്ഷ. ഇവർക്കൊപ്പം റോയ് കൃഷ്ണയും ഡേവിഡ് വില്യംസും കൂടി ചേരുമ്പോൾ ഹൈദരാബാദ് പ്രതിരോധത്തിന് വെല്ലുവിളിയേറും.
ലീഗ് റൗണ്ടിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. രണ്ടാംപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജയം എടികെയ്ക്കൊപ്പം നിന്നു.