ഫത്തോഡ : ഇന്ത്യയുടെ ഫുട്‌ബോള്‍ മാമാങ്കമായ ഐഎസ്എല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ സ്വന്തം ടീം കപ്പടിക്കുകയെന്നത് ഏതൊരു കളിക്കാരെനേയും സന്തോഷം കൊണ്ട് കണ്ണ് നനയിക്കുന്ന കാര്യമാണ്. എന്നാല്‍ ഫത്തോഡയിലെ വിജയാരവങ്ങള്‍ക്കിടയില്‍ ഹൈദരാബാദ് എഫ്‌സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന്‍റെ കണ്ണുനിറഞ്ഞത് പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ഉള്ളുനൊന്താണ്.
ജന്മനാടായ മലപ്പുറം ഒതുക്കുങ്ങലില്‍ നിന്നും ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട താരത്തിന്‍റെ കൂട്ടുകാരാണ് വഴിമധ്യേ അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്. റബീഹിന്‍റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബില്‍, അയല്‍വാസിയായ ജംഷീര്‍ എന്നിവരാണ് ഉദുമ പള്ളത്ത് വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു.
-
It is for you both #my Shibi &jamsheer #mayallah reward you a home for you both in jannah 🤲🏻 https://t.co/Rck160oC2N
— Abdul Rabeeh (@RabeehRabi8) March 21, 2022 " class="align-text-top noRightClick twitterSection" data="
">It is for you both #my Shibi &jamsheer #mayallah reward you a home for you both in jannah 🤲🏻 https://t.co/Rck160oC2N
— Abdul Rabeeh (@RabeehRabi8) March 21, 2022It is for you both #my Shibi &jamsheer #mayallah reward you a home for you both in jannah 🤲🏻 https://t.co/Rck160oC2N
— Abdul Rabeeh (@RabeehRabi8) March 21, 2022
ഇതോടെ ഹൈദരാബാദിന്‍റെ വിജയാഘോഷങ്ങളിലൊന്നും റബീഹിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാം ദൂരെ നിന്ന് നോക്കിക്കാണുക മാത്രമാണ് താരം ചെയ്‌തത്. ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്ത താരം ഷിബിലിനേയും ജംഷീറിനേയും മനസ്സാലെ ഒപ്പം കൂട്ടുകയും ചെയ്‌തു.
also read: ഹർഭജൻ സിങ്ങിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌ത് ആം ആദ്‌മി പാര്‍ട്ടി
സ്വന്തം ജഴ്‌സിയില്‍ ഷിബില്‍ എന്നെഴുതിയ താരം, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജഴ്‌സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണ് എന്നെഴുതി ഈ ചിത്രം റബീഹ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.